Posted On
date_range Updated On
date_range കസ്റ്റഡി മരണം: ജുഡീഷ്യൽ കമീഷന്‍റെ പരിഗണനാ വിഷയങ്ങള്‍ക്ക് അംഗീകാരം
തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ കോലാഹലമേട്ടില്‍ രാജ്കുമാറിന്‍റെ കസ്റ്റഡി മരണം അന്വേഷിക്കുന്നതിന് നിയമിതന ായ റിട്ട. ജസ്റ്റിസ് കെ. നാരായണ കുറുപ്പ് കമീഷന്‍റെ പരിഗണനാ വിഷയങ്ങള്‍ മന്ത്രിസഭാ യോഗം അംഗീകരിച്ചു. രാജ്കുമാറിന് റെ അറസ്റ്റും ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ മരണത്തിലേക്കു നയിച്ച സാഹചര്യങ്ങളും അന്വേഷിക്കും.
സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്കോ മറ്റാര്‍ക്കെങ്കിലുമോ ഇതില്‍ ഉത്തരവാദിത്വവും വീഴ്ചയും ഉണ്ടെങ്കില്‍ കണ്ടെത്തണം. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഭാവിയില്‍ ഒഴിവാക്കുന്നതിന് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് ശിപാര്‍ശകള്‍ സമര്‍പ്പിക്കണം. ഇതുമായി ബന്ധപ്പെട്ട് സാന്ദര്‍ഭികമായി ഉയര്‍ന്നു വരുന്ന മറ്റ് കാര്യങ്ങള്‍ പരിശോധിക്കാനും കമീഷന് അധികാരമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.