രാജീവ് സദാനന്ദൻ മുഖ്യമന്ത്രിയുടെ ഉപദേശകൻ

തിരുവനന്തപുരം: ആരോഗ്യവകുപ്പ് മുൻ അഡീഷനൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദനെ മുഖ്യമന്ത്രിയുടെ ഉപദേശകനായി നിയമിച്ചു. കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട പ്രതിരോധ പ്രവർത്തനങ്ങളിൽ മാർഗനിർദേശം നൽകാനാണ് നിയമനമെന്ന് ചീഫ് സെക്രട്ടറി ഡോ. വിശ്വസ് മേത്തയുടെ ഉത്തരവിൽ പറയുന്നു. 

രാജീവ് സദാനന്ദ​​െൻറ സേവനം സൗജന്യമായി ലഭിക്കുമെന്നും ടൂറിസം വകുപ്പിൽനിന്ന് വാഹനം നൽകുമെന്നും ഉത്തരവ് വ്യക്തമാക്കുന്നു. ചീഫ് സെക്രട്ടറിയും ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുമായി ചേർന്നാകും രാജീവ് സദാനന്ദ​​െൻറ പ്രവർത്തനം.

Tags:    
News Summary - rajiv sadanandhan new advisor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.