ഉദയഭാനു  ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് പൊലീസ് 

തൃ​ശൂ​ർ/​ചാ​ല​ക്കു​ടി: പ​രി​യാ​ര​ത്ത് വ​സ്​​തു ഇ​ട​പാ​ടു​കാ​ര​ൻ രാ​ജീ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഏ​ഴാം പ്ര​തി സി.​പി. ഉ​ദ​യ​ഭാ​നു​വി​നെ  അ​ന്വേ​ഷ​ണ​സം​ഘം ചോ​ദ്യം ചെ​യ്തു തു​ട​ങ്ങി.
 തി​ങ്ക​ളാ​ഴ്ച രാ​വി​ലെ  ചാ​ല​ക്കു​ടി ഒ​ന്നാം ക്ലാ​സ്​ ജു​ഡീ​ഷ്യ​ൽ മ​ജി​സ്​േ​ട്ര​റ്റ് കോ​ട​തി​യി​ൽ  ഹാ​ജ​രാ​ക്കി​യ ഉ​ദ​യ​ഭാ​നു​വി​നെ വ്യാ​ഴാ​ഴ്ച രാ​വി​ലെ 11ന് ​തി​രി​കെ ഹാ​ജ​രാ​ക്കാ​ൻ നി​ർ​ദേ​ശി​ച്ച് മൂ​ന്ന് ദി​വ​സ​ത്തേ​ക്കാ​ണ് ക​സ്​​റ്റ​ഡി​യി​ൽ  വി​ട്ട​ത്. ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കി  മൂ​ന്ന​ര​യോ​ടെ ജ​യി​ലി​ൽ നി​ന്നും ഉ​ദ​യ​ഭാ​നു​വി​നെ പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ൽ  വാ​ങ്ങി. 

ചാ​ല​ക്കു​ടി ഡി​വൈ.​എ​സ്.​പി ഓ​ഫി​സി​ലെ​ത്തി​ച്ച ഉ​ദ​യ​ഭാ​നു​വി​നെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം മേ​ധാ​വി ഡി​വൈ.​എ​സ്.​പി എ​സ്. ഷം​സു​ദ്ദീ​​​​​െൻറ നേ​തൃ​ത്വ​ത്തി​ൽ ചോ​ദ്യം ചെ​യ്യ​ൽ തു​ട​ങ്ങി.  നേ​ര​ത്തെ ത​യാ​റാ​ക്കി​യ ചോ​ദ്യാ​വ​ലി പ​രി​ഷ്ക​രി​ച്ചാ​ണ്  ചോ​ദ്യം ചെ​യ്യ​ൽ. 

നേ​ര​ത്തെ ന​ൽ​കി​യ  മ​റു​പ​ടി ത​ന്നെ​യാ​ണ് ഉ​ദ​യ​ഭാ​നു ന​ൽ​കു​ന്ന​തെ​ന്നും, ചോ​ദ്യം ചെ​യ്യ​ലി​ൽ സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്നും അ​ന്വേ​ഷ​ണ സം​ഘം പ​റ​ഞ്ഞു.  തി​ങ്ക​ളാ​ഴ്ച വൈ​കു​വോ​ള​വും അ​േ​ന്വ​ഷ​ണ സം​ഘം കൊ​ല​പാ​ത​ക​ത്തി​​​​​െൻറ ഗൂ​ഢാ​ലോ​ച​ന​യെ അ​റി​യാ​നു​ള്ള ശ്ര​മം തു​ട​ർ​ന്നു.  

രാ​ജീ​വു​മാ​യു​ള്ള ഇ​ട​പാ​ടും ബ​ന്ധ​വും, ച​ക്ക​ര ജോ​ണി​യും ര​ഞ്ജി​ത്തും ത​മ്മി​ലു​ള്ള ബ​ന്ധം, കൊ​ല​പാ​ത​ക സാ​ഹ​ച​ര്യം എ​ന്നീ ചോ​ദ്യ​ങ്ങ​ളോ​ട് ഉ​ദ​യ​ഭാ​നു നി​സ്സ​ഹ​ക​രി​ക്കു​ക​യാ​ണെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം പ​റ​ഞ്ഞു.  വ​സ്തു ഇ​ട​പാ​ടു​മാ​യി രാ​ജീ​വി​നോ​ട് ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു​വെ​ന്ന് സ​മ്മ​തി​ച്ചി​ട്ടു​ണ്ട്. 

Tags:    
News Summary - Rajeev Murder case Adv. Udhayabhanu in Custody-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.