പേരാമ്പ്ര: അടിയന്തരാവസ്ഥക്കാലത്ത് കക്കയം പൊലീസില്‍ ക്യാമ്പില്‍ ക്രൂര മര്‍ദനത്തിനിരയായി ആര്‍.ഇ.സി വിദ്യാര്‍ഥി രാജന്‍ രക്തസാക്ഷിയായിട്ട് ഇന്നേക്ക് 41 വര്‍ഷം തികയുന്നു. 1976 മാര്‍ച്ച് രണ്ടാം തീയതിയാണ് പൊലീസിന്‍െറ ഭീകര മര്‍ദനമേറ്റുവാങ്ങി കക്കയം ക്യാമ്പില്‍ രാജന്‍ രക്തസാക്ഷിയാവുന്നത്. അവസാനമായി ഒരു നോക്കുകാണാന്‍ മൃതദേഹംപോലും ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാത്ത ക്രൂരതയാണ് അന്ന് പൊലീസ് കാണിച്ചത്. അടിയന്തരാവസ്ഥക്കെതിരെയുള്ള ജനകീയ ചെറുത്തുനില്‍പായിരുന്നു 1976 ഫെബ്രുവരി അവസാനം നടന്ന കായണ്ണ പൊലീസ് സ്റ്റേഷന്‍ ആക്രമണം.
സി.പി.ഐ.എം.എല്‍ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 150 പേരെ കക്കയം പൊലീസ് ക്യാമ്പിലത്തെിച്ച് പീഡിപ്പിച്ചിരുന്നു. കക്കയത്ത് രാജന്‍ രക്തസാക്ഷിയായപ്പോള്‍ മാലൂര്‍ കുന്നിലെ പൊലീസ് ക്യാമ്പില്‍ വര്‍ക്കല വിജയനും രക്തസാക്ഷിത്വം വരിച്ചു. ഇതിന്‍െറ പ്രതികരണമെന്നോണം ചേളാരിയില്‍ പൊലീസ് വാഹനം തീയിട്ട് ഡിവൈ.എസ്.പി ബാലസുബ്രഹ്മണ്യനെ വധിച്ചിരുന്നു. അങ്ങാടിപ്പുറം ബാലകൃഷ്ണനെന്ന പാര്‍ട്ടി പ്രവര്‍ത്തകനും ഇതില്‍ മരണപ്പെട്ടു.
കക്കയത്ത് രാജന്‍െറ പ്രതിമ സ്ഥാപിക്കാനും വന്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കേണ്ടി വന്നിട്ടുണ്ട്. 1980ല്‍ കക്കയത്ത് രക്തസാക്ഷി മണ്ഡപം നിര്‍മിച്ച അന്നുതന്നെ പൊലീസ് പൊളിച്ചുനീക്കി. നാലുപേര്‍ അറസ്റ്റിലാവുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് നടപടിക്കെതിരെ നടത്തിയ കക്കയം മാര്‍ച്ച് തടഞ്ഞ് 280 പേരെ പൊലീസ് അറസ്റ്റു ചെയ്തു റിമാന്‍ഡിലാക്കി.
1983ല്‍ തിരുവനന്തപുരത്തുനിന്ന് രാജന്‍െറ പ്രതിമയുമായി പ്രവര്‍ത്തകര്‍ കക്കയത്തേക്ക് റാലി നടത്തി. എന്നാല്‍, ഇത് പൊലീസ് പേരാമ്പ്രയില്‍ തടയുകയും പ്രതിമ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ നിയമ പോരാട്ടത്തിലൂടെയാണ് രാജന്‍െറ പ്രതിമ കക്കയത്ത് സ്ഥാപിച്ചത്. സി.പി.ഐ.എം.എല്‍ റെഡ് സ്റ്റാര്‍ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി രക്തസാക്ഷിത്വ വാരാചരണം നടക്കുകയാണ്. രാജന്‍ രക്തസാക്ഷി ദിനമായ വ്യാഴാഴ്ച രാവിലെ കക്കയത്ത് രക്തസാക്ഷി മണ്ഡപത്തില്‍ ജില്ല സെക്രട്ടറി എം.പി. കുഞ്ഞിക്കണാരന്‍ പതാക ഉയര്‍ത്തും. പ്രതിമയില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും നടക്കും.
അടിയന്തരാവസ്ഥ രക്തസാക്ഷി അനുസ്മരണ സമിതിയുടെ നേതൃത്വത്തില്‍ പേരാമ്പ്ര മാര്‍ക്കറ്റ് പരിസരത്ത് നടക്കുന്ന പൊതുസമ്മേളനത്തില്‍ ഡോ. കെ.എന്‍. അജോയ്കുമാര്‍, അഡ്വ. സാബി ജോസഫ്, കെ. ബാബുരാജ്, എ.എം. അഖില്‍ കുമാര്‍, എം.പി. കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ സംസാരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.