ആലപ്പുഴ: മഴക്കെടുതിയിൽ സംസ്ഥാനത്ത് ഇന്ന് ഒരു മരണം. എടത്വയിൽ രണ്ടു വയസ്സുകാരി വെള്ളക്കെട്ടിൽ വീണ് മരിച്ചു. എടത്വ പച്ച പന്ത്രണ്ടിൽ ജെയ്മോൻ ജോസഫിെൻറ മകൾ ഏയ്ഞ്ചലാണ് മരിച്ചത്.
ഒഴുക്കിൽ പെട്ട് ഇന്ന് രണ്ടു പേരെ കാണാതായി. എറണാകുളം പിറവത്തിനടുത്ത് ഒാണക്കൂറിലും പത്തനംതിട്ട കവിയൂരിലുമായാണ് രണ്ടു പേർ ഒഴുക്കിൽപെട്ടത്. ഓണക്കൂർ മറ്റത്തിൽ ശങ്കരൻനായരെ (75) ആണ് കാണാതായത്. ഓണക്കൂർ പാലത്തിന് സമീപം ഉഴവൂർ തോട്ടിൽ കുളിയ്ക്കാനിറങ്ങവേ ഒഴുക്കിൽ പെടുകയായിരുന്നു. കവിയൂരിൽ കോട്ടൂർ മുറിയിൽ, തുരുത്തേൽ കരയിൽ, പുത്തൻമഠത്തിൽ വീട്ടിൽ, ബാബു എന്നയാളുടെ മകൻ ബെന്നി ബാബു (20) ആണ് കാണാതായ മറ്റൊരാൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.