വേനൽ കനക്കുന്നതിനിടെ കേരളത്തിൽ മൂന്ന് ജില്ലകളിൽ മഴക്ക് സാധ്യതയെന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ മഴ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഇന്ന് നേരിയ മഴക്കെങ്കിലും സാധ്യതയു​ണ്ടെന്ന് അധികൃതർ പറയുന്നത്. കൊല്ലം ജില്ലയിൽ അടുത്ത മണിക്കൂറുകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുകയാണ്. ഇന്ന് വൈകീട്ട് ആറ് മണിക്ക് ശേഷം പുറത്തിറക്കിയ അറിയിപ്പിലാണ് കൊല്ലത്ത് അടുത്ത മണിക്കൂറുകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് പറയുന്നത്.

ശ​നി​യാ​ഴ്ച ഈ ​സീ​സ​ണി​ലെ ഏ​റ്റ​വും ഉ‍യ​ർ​ന്ന ചൂ​ട് കൊ​ല്ലം ജി​ല്ല​യി​ലെ പു​ന​ലൂ​രി​ൽ രേ​ഖ​പ്പെ​ടു​ത്തി -39.6 ഡി​ഗ്രി സെ​ൽ​ഷ്യ​സ്. വേ​ന​ൽ​മ​ഴ ക​നി​ഞ്ഞി​ല്ലെ​ങ്കി​ൽ ഈ ​മാ​സം ത​ന്നെ ചൂ​ട് 40 ഡി​ഗ്രി സെ​ൽ​ഷ്യ​സ്​ ക​ട​ക്കു​മെ​ന്ന് സം​സ്ഥാ​ന കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു. സാ​ധാ​ര​ണ​യി​ൽ​നി​ന്ന് 3.2 ഡി​ഗ്രി ചൂ​ടാ​ണ് പു​ന​ലൂ​രി​ൽ ഉ​യ​ർ​ന്ന​ത്. പാ​ല​ക്കാ​ട്, കോ​ട്ട​യം ജി​ല്ല​ക​ളി​ലും ചൂ​ട് 38 ക​ട​ന്നി​ട്ടു​ണ്ട്. പ​ക​ലി​ന് സ​മാ​നം രാ​ത്രി​യി​ലും ചൂ​ടേ​റി. എ​ല്ലാ ജി​ല്ല​ക​ളി​ലും പു​ല​ർ​ച്ചെ അ​നു​ഭ​വ​പ്പെ​ടു​ന്ന ചൂ​ട് 25 ഡി​ഗ്രി പി​ന്നി​ട്ടു. ഇ​ന്ന​ലെ കൊ​ച്ചി എ​യ​ർ​പോ​ർ​ട്ട് മേ​ഖ​ല​യി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത് 27 ഡി​ഗ്രി​യാ​ണ്.

കൊ​ല്ലം, പാ​ല​ക്കാ​ട്, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ൽ ബു​ധ​നാ​ഴ്ച​വ​രെ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. സാ​ധാ​ര​ണ​യേ​ക്കാ​ൾ ര​ണ്ട് മു​ത​ൽ നാ​ലു ഡി​ഗ്രി​വ​രെ ചൂ​ട് ഉ​യ​രു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. അ​തേ​സ​മ​യം, വേ​ന​ൽ​മ​ഴ ല​ഭി​ക്കാ​ത്ത​തി​നാ​ൽ കി​ണ​റു​ക​ളും ഡാ​മു​ക​ളും ജ​ലാ​ശ​യ​ങ്ങ​ളും വ​റ്റി​ത്തു​ട​ങ്ങി. മാ​ർ​ച്ച് ഒ​ന്നു​മു​ത​ൽ മാ​ർ​ച്ച് 17 വ​രെ 92 ശ​ത​മാ​നം മ​ഴ​യു​ടെ കു​റ​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 18.1 മി.​മീ​റ്റ​ർ മ​ഴ പെ​യ്യേ​ണ്ട സ്ഥാ​ന​ത്ത് ല​ഭി​ച്ച​ത് 1.4 മി.​മീ​റ്റ​ർ മാ​ത്ര​മാ​ണ്.

Tags:    
News Summary - Rain likely in three districts of Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.