Posted On
date_range Updated On
date_range കൂടുതൽ സർവീസ് നടത്താനൊരുങ്ങി റെയിൽവെ, ജനശതാബ്ദിയും ഇന്‍റർസിറ്റിയും നാളെ മുതൽ
തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ സർവീസ് നടത്താനൊരുങ്ങി റെയിൽവെ. ഇന്‍റർസിറ്റി എക്സ്പ്രസും ജനശതാബ്ദി എക്സ്പ്രസും നാളെ മുതൽ ഓടിത്തുടങ്ങും. വീണ്ടും തുടങ്ങുന്ന സർവീസുകളിലേക്കുള്ള റിസർവേഷൻ ആരംഭിച്ചു.
യാത്രാക്കാരില്ലാത്തതിനാൽ നിർത്തിവച്ച പല തീവണ്ടികളും നാളെ മുതൽ സർവീസ് പുനരാരംഭിക്കും. കൂടുതൽ ദീർഘദൂരട്രെയിനുകൾ തുടങ്ങുന്ന കാര്യവും പരിഗണനയിലുണ്ട്.
ലോക്ഡൗൺ തുടങ്ങിയതിന് ശേഷം യാത്രക്കാരില്ലാത്തതിനാൽ പല തീവണ്ടികളും ദക്ഷിണ റെയിൽവേ വെട്ടിക്കുറച്ചിരുന്നു. എന്നാൽ ചില ദീർഘദൂര വണ്ടികൾ മാത്രമാണ് സർവീസ് നടത്തിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.