ശ്രമിക് ട്രെയിന്‍ സര്‍വീസ്; മാർഗരേഖ പുതുക്കി

ന്യൂഡൽഹി: അന്തർ സംസ്ഥാന തൊഴിലാളികളെ തിരിച്ചു നാട്ടിലെത്തിക്കുന്നതിനായി ശ്രമിക് ട്രെയിൻ സർവീസിനുള്ള മാർഗരേഖ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതുക്കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ അറിവോടെ, റെയില്‍വെ മന്ത്രാലയം പ്രത്യേക ശ്രമിക് ട്രെയിന്‍ സര്‍വീസുകള്‍ അനുവദിക്കും. വിവിധ ഇടങ്ങളില്‍ കുടുങ്ങിയ യാത്രക്കാരെ അയയ്ക്കുന്നതിനും, സ്വീകരിക്കുന്നതിനും വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായി എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും നോഡല്‍ ഓഫീസര്‍മാരെ നിയോഗിക്കേണ്ടതുണ്ടെന്നും മാർഗ രേഖയിൽ പറയുന്നു. 

മറ്റു നടപടിക്രമങ്ങള്‍:

  • സംസ്ഥാനങ്ങളുടെ/കേന്ദ്ര ഭരണ പ്രദേശങ്ങളുടെ ആവശ്യപ്രകാരം എവിടേക്കാണ് സര്‍വ്വീസ് നടത്തേണ്ടത്, സ്റ്റോപ്പുകള്‍, സമയക്രമം തുടങ്ങിയവ റെയില്‍വേ മന്ത്രാലയം തീരുമാനിക്കുന്നതാണ്. ഇത് സംബന്ധിച്ച അന്തിമ തീരുമാനം അതത് സംസ്ഥാന സര്‍ക്കാരുകളെ അറിയിക്കുകയും വേണം.
  • ട്രെയിന്‍ ഷെഡ്യൂളിനെപ്പറ്റിയുള്ള പ്രചാരണം, യാത്രക്കാരുടെ പ്രവേശനം, യാത്ര എന്നിവ സംബന്ധിച്ച നടപടി ക്രമങ്ങള്‍, കോച്ചുകളില്‍ നല്‍കുന്ന സേവനങ്ങള്‍, ടിക്കറ്റ് ബുക്കിങ്ങിനുള്ള സൗകര്യം എന്നിവ റെയില്‍വേ മന്ത്രാലയം നിര്‍വഹിക്കും.
  • യാത്ര അയയ്ക്കുന്ന സംസ്ഥാനങ്ങള്‍ യാത്രക്കാരെ നിര്‍ബന്ധമായും പരിശോധനയ്ക്ക് വിധേയമാക്കുകയും, രോഗലക്ഷണങ്ങളില്ലാത്തവരെ മാത്രം യാത്ര ചെയ്യാന്‍ അനുവദിക്കുകയും ചെയ്യേണ്ടതാണ്.
  • ട്രെയിനില്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും യാത്രാവേളയിലും സാമൂഹിക അകലം പാലിച്ചിരിക്കണം.
  • ട്രെയിന്‍ ഇറങ്ങുന്ന യാത്രക്കാര്‍, അവരുടെ സംസ്ഥാനത്തെ കോവിഡ് ആരോഗ്യ ചട്ടങ്ങള്‍ പൂര്‍ണമായും പാലിക്കേണ്ടതാണ്.
     
Tags:    
News Summary - Railways Ministry to decide schedule, stoppage of Shramik Specials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.