കോട്ടയം റൂട്ടിൽ പാളത്തിൽ വിള്ളൽ; ട്രെയിൻ ഗതാഗതം വൈകും

കോട്ടയം: ചങ്ങനാശേരിക്കും തിരുവല്ലക്കും ഇടയിൽ റെയിൽപാളത്തിൽ വിള്ളൽ. വിള്ളൽ കണ്ടെത്തിയ പ്രദേശവാസികളാണ്  റെയിൽവേ അധികൃതരെ വിവരം അറിയിച്ചത്. ഇതേതുടർന്ന് റെയിൽവേ എൻജിനീയറിങ് വിഭാഗം സ്ഥലത്തെത്തി വിള്ളൽ താൽകാലികമാ‍യി പരിഹരിച്ചു. രാവിലെ ഏഴരയോടെ തിരുവല്ല സ്റ്റേഷന് സമീപം കുറ്റപ്പുഴക്കും പെരുന്തുരുത്തിക്കും ഇടയിലായിരുന്നു സംഭവം.

വിള്ളൽ കണ്ടതിനെ തുടർന്ന് തിരുവല്ല സ്റ്റേഷനിൽ പിടിച്ചിട്ട തിരുവനന്തപുരം-ഷൊർണൂർ വേണാട് എക്സ്പ്രസ് അര മണിക്കൂർ വൈകി യാത്ര പുനരാരംഭിച്ചു. ചങ്ങനാശേരി-തിരുവല്ല റൂട്ടിൽ രണ്ടു ദിവസത്തേക്ക് വേഗത കുറച്ച് ട്രെയിൻ കടത്തിവിടുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു.

Tags:    
News Summary - railway track crack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.