Posted On
date_range Updated On
date_range അറസ്റ്റ് ഭയന്ന് ശബരിമലയിൽ എത്താതെ രാഹുൽ ഇൗശ്വർ മടങ്ങി
നിലക്കൽ: ശബരിമല ദർശനത്തിനെത്തിയ രാഹുൽ ഇൗശ്വർ അറസ്റ്റ് ഭയന്ന് തിരികെ പോയി. നിലക്കലിൽ വെച്ചാണ് രാഹുൽ ഇൗശ്വർ തിരികെ പോയത്. പമ്പയിലേക്ക് പോയാൽ കരുതൽ നടപടിയുടെ ഭാഗമായി അറസ്റ്റുണ്ടാവാൻ സാധ്യയുള്ളതിനാലാണ് രാഹുൽ തിരികെ പോയതെന്നാണ് സൂചന. ശബരിമല സംഘർഷവുമായി ബന്ധപ്പെട്ട് രാഹുൽ ഇൗശ്വറിനെതിരെ നിലവിൽ രണ്ട് കേസുകളുണ്ട്.
നേരത്തെ ശബരിമലയിൽ യുവതി പ്രവേശനം തടയാനായി ക്ഷേത്രത്തിന് 60 ദിവസവും കാവൽ നിൽക്കുമെന്ന് രാഹുൽ ഇൗശ്വർ വ്യക്തമാക്കിയിരുന്നു. ഇതിനായി എല്ലാ അയ്യപ്പ ഭക്തരും ശബരിമലയിലെത്തണമെന്നും നിർദേശിച്ചിരുന്നു.
പൊലീസ് നിർദേശം അവഗണിച്ച് പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് പോയ ഹിന്ദുെഎക്യവേദി നേതാവ് കെ.പി ശശികലയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പട്ടികമോർച്ച നേതാവ് പി.കെ സുധീറും പൊലീസ് പിടിയിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.