ശുഹൈബി​െൻറ പിതാവിനെ ഫോണിൽ വിളിച്ചാശ്വസിപ്പിച്ച്​ രാഹുൽ ഗാന്ധി

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി സി.പി.എം പ്രവർത്തകരാൽ കൊലചെയ്യപ്പെട്ട മട്ടന്നൂർ ബ്ലോക്ക് യൂത്ത് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ശുഹൈബിന്റെ പിതാവ് സി.പി മുഹമ്മദുമായി ഫോണിൽ വിളിച്ച് സംസാരിച്ചു. വ്യാഴാഴ്​ച വൈകുന്നേരം 6.15ഓടെ കീഴല്ലൂർ മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് നിസ്സാമിന്റെ ഫോണിലേക്ക് വിളിച്ചാണ് ശുഹൈബിന്റെ പിതാവിനോട് സംസാരിച്ചത്.

എന്ത് ആവശ്യത്തിനും ത​​​െൻറ ഓഫീസുമായി ബന്ധപ്പെടാമെന്നും ഏത് കാര്യത്തിനും കോൺഗ്രസ് പ്രസ്ഥാനം കൂടെ ഉണ്ടാകുമെന്നും ധീരനായ ശുഹൈബി​​​െൻറ ഓർമ്മകൾ പുതിയ തലമുറക്ക് ആവേശമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ശുഹൈബി​​​െൻറ വിയോഗം ഒരു നാടിന്റെ പ്രതീക്ഷകളെയാണ് ഇല്ലാതാക്കിയതെന്നുംകുടുംബത്തി​​​​​െൻറ ദുഃഖത്തിൽ താനും കോൺഗ്രസ് പ്രസ്ഥാനവും പങ്കു ചേരുന്നതായും രാഹുൽ ഗാന്ധി പിതാവിനോട് പറഞ്ഞു.

Tags:    
News Summary - Rahul gandi on shuhaib Death-

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.