പ്രളയത്തിൽ നഷ്​ടപ്പെട്ട രേഖകൾ കിട്ടാൻ ഏകജാലക സംവിധാനം വേണം -രാഹുൽ

കൽപറ്റ: പ്രളയത്തിൽ പ്രധാനപ്പെട്ട രേഖകൾ നഷ്​ടമായവർക്ക്​ അവയുടെ പകർപ്പ്​ എത്രയും വേഗം ലഭ്യമാക്കുന്നതിനായി നട പടി സ്വീകരിക്കണമെന്നാവശ്യ​പ്പെട്ട്​ വയനാട്​ എം.പി രാഹുൽ ഗാന്ധി മുഖ്യമ​ന്ത്രിക്ക്​ കത്ത്​ നൽകി. രേഖകൾ നഷ്​ടമാ യവർ അവ സംഘടിപ്പിക്കു​ന്നതിനായി വിവിധ ഓഫീസുകളിൽ കയറി ഇറങ്ങേണ്ടി വരുന്നത്​ ഒഴിവാക്കാൻ ഏകജാലക സംവിധാനം ഒരുക്കണ മെന്ന്​ രാഹുൽ ആവശ്യപ്പെട്ടു. ​​

തൻെറ മണ്ഡലത്തിൽപെട്ട നിരവധി പേർക്ക് റേഷൻ കാർഡുകൾ​, ആധാർ കാർഡ​ുകൾ, സ്​കൂൾ/കേ ാളജ്​ സർട്ടിഫിക്കറ്റുകൾ, വിവാഹ സർട്ടിഫിക്കറ്റുകൾ, ജനന-മരണ സർട്ടിഫിക്കറ്റുകൾ, നികുതി ശീട്ടുകൾ, പാൻ കാർഡുകൾ തുടങ ്ങി സുപ്രധാന രേഖകൾ നഷ്​ടമായിട്ടുണ്ട്​. നഷ്​ടപ്പെട്ട രേഖകൾ സംഘടിപ്പിക്കാൻ അപേക്ഷ നൽകുന്നതിനായി അവർ വിവിധ ഓഫീസുകൾ കയറി ഇറങ്ങാൻ നിർബന്ധിതമായിരിക്കുന്നു.

പ്രളയ ബാധിതർ വിവിധ ഓഫീസുകളെ സമീപിക്കുന്നതിന്​ പകരം നഷ്​ടപ്പെട്ട മുഴുവൻ രേഖകളുടേയ​ും വിവരങ്ങളടങ്ങിയ അപേക്ഷ സ്വീകരിക്കാൻ കലക്​ടറേറ്റിൽ ഒരു നോഡൽ ഓഫീസറെ നിയമിക്കണം. ഈ നോഡൽ ഓഫീസർ ബന്ധപ്പെട്ട വകുപ്പുകളെ ഏ​േകാപിപ്പിച്ച്​ നഷ്​ടപ്പെട്ട രേഖകളുടെ പകർപ്പ്​ ശേഖരിച്ച്​ അപേക്ഷകരുടെ​ വീട്ടിൽ എത്തിച്ചു നൽക​​ട്ടേയെന്നും രാഹുൽ നിർദേശിച്ചു​.

Tags:    
News Summary - rahul gandhi writes to Kerala CM, to execute single window system for flood victims to get duplicate copies of lost documentation -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.