Posted On
date_range Updated On
date_range വയനാട്ടിലും രാഹുൽ ഗാന്ധി തോൽക്കുമെന്ന് ഉവൈസി
ഹൈദരാബാദ്: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി ആൾ ഇന്ത്യ മജിലിസ്-ഇ-ഇത്തിഹാദുൽ മുസ്‍ലിമീൻ നേതാവ് അസദുദ്ദീൻ ഉവൈസി. അടുത്ത തെരഞ്ഞെടുപ്പിൽ വയനാട്ടിലും രാഹുൽ ഗാന്ധി തോൽക്കുമെന്ന് ഉവൈസി പറഞ്ഞു. രാഹുൽ ഗാന്ധിയുടെ തെലങ്കാന സന്ദർശനത്തിനിടെയാണ് ഉവൈസിയുടെ പ്രതികരണം.
അദ്ദേഹത്തെ ഹൈദാരബാദിലേക്ക് മത്സരിക്കാൻ ക്ഷണിക്കുകയാണ്. ഇവിടെ മത്സരിച്ച് ഭാഗ്യം പരീക്ഷിക്കാം. മേഡക്കിൽ നിന്ന് വേണമെങ്കിലും മത്സരിക്കാമെന്ന് ഉവൈസി പറഞ്ഞു. ബി.ജെ.പിക്കും ടി.ആർ.എസിനും എ.ഐ.എം.ഐ.എമ്മിനും എതിരായാണ് കോൺഗ്രസിന്റെ പോരാട്ടമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ഉവൈസി.
ഹൈദരാബാദിലെ ചാൻചാലഗുഡ സെൻട്രൽ ജയിലിലും രാഹുൽ ഗാന്ധി സന്ദർശനം നടത്തിയിരുന്നു. അറസ്റ്റിലായ എൻ.എസ്.യു.ഐ നേതാക്കളെ കാണാനാണ് അദ്ദേഹം ജയിലിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.