വോട്ടർമാർക്ക് നന്ദി പറയാൻ രാഹുൽ വയനാട്ടിലേക്ക്

കൽപറ്റ: കേരള തെരഞ്ഞെടുപ്പ് ചരിത്രത്തിലെ റെക്കോഡ് ഭൂരിപക്ഷം നൽകി വിജയിപ്പിച്ച വയനാട് ലോക്സഭ മണ്ഡലത്തിലെ വോട്ട ർമാരോട് നന്ദി പറയാൻ രാഹുൽ എത്തുന്നു. ജൂൺ ഏഴ്, എട്ട് തീയതികളിൽ മണ്ഡലത്തിലെ ഏഴു നിയമസഭ മണ്ഡലങ്ങളിലും രാഹുൽ നേരിട ്ടെത്തി വോട്ടർമാരോട് നന്ദി പറയും.

കാലാവസ്ഥ അനുകൂലമാണെങ്കിൽ ഏഴു കേന്ദ്രങ്ങളിലും റോഡ് ഷോ നടത്താനാണ് യു.ഡി.എഫ് തീരുമാനം. വയനാട് മണ്ഡലത്തിലെ വോട്ടർമാർക്ക് വേണ്ടിയുള്ള രാഹുൽ ഗാന്ധി-വയനാട് ട്വിറ്റർ ഹാൻഡിലിലൂടെയാണ് രാഹുൽ വയനാട് മണ്ഡലം സന്ദർശിക്കാനെത്തുന്ന വിവരം ആദ്യം വെളിപ്പെടുത്തിയത്.

പാർട്ടി അധ്യക്ഷ സ്ഥാനത്തുനിന്നു രാജിവെക്കാനുള്ള തീരുമാനത്തിൽ ഉറച്ചുനിൽക്കുന്നതിനിടെയാണ് രാഹുലി​​െൻറ വയനാട്ടിലേക്കുള്ള വരവ്. രാഹുലിനൊപ്പം സഹോദരി പ്രിയങ്ക ഗാന്ധിയും ഉണ്ടാകുമെന്നാണ് വിവരം. ഏഴിന് രാവിലെ കോഴിക്കോട് വിമാനത്താവളത്തിലെത്തുന്ന രാഹുലും സംഘവും മുക്കത്ത് നടക്കുന്ന റോഡ് ഷോയിൽ പങ്കെടുക്കും. പിന്നാലെ മലപ്പുറം ജില്ലയിലെ നിലമ്പൂർ, വണ്ടൂർ, ഏറനാട് എന്നിവിടങ്ങളിലും റോഡ് ഷോ നടത്തും.

വൈകീട്ട് വയനാട്ടിലേക്ക് തിരിക്കുന്ന രാഹുൽ രാത്രിയിൽ വൈത്തിരിയിൽ തങ്ങും. എട്ടിന് കൽപറ്റ, ബത്തേരി, മാനന്തവാടി എന്നിവിടങ്ങളിൽ റോഡ് ഷോയിൽ പങ്കെടുക്കും. വൈകീട്ട് കണ്ണൂർ വിമാനത്താവളം വഴി മടങ്ങും. മുക്കത്തും കൽപറ്റയിലും എം.പി ഓഫിസ് തുറക്കാനും തീരുമാനമായിട്ടുണ്ട്. ശനിയാഴ്ച ഡൽഹിയിൽ നടക്കുന്ന എം.പിമാരുടെ യോഗത്തിൽ സന്ദർശനം സംബന്ധിച്ച് അന്തിമ രൂപംനൽകും.
Tags:    
News Summary - rahul gandhi wayanad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.