??????????? ????? (?????? ???) ???? ????? ??????? ????? ??????? ????? ?????? ?????? ??????????? ???????? ????? ?????? ???????????????

രാഹുൽ വീണ്ടും വയനാട്ടിൽ; കണ്ണീർ വറ്റാതെ ദുരിതബാധിതർ

മാനന്തവാടി: പ്രളയവും മണ്ണിടിച്ചിലും ദുരിതക്കയത്തിലാക്കിയ അനേകം പേരുടെ കണ്ണീർ ജീവിതങ്ങളിലേക്ക്​ രാഹുൽ ഗാന്ധി ഒരിക്കൽകൂടി കടന്നെത്തി. സുരക്ഷ മുന്നറിയിപ്പുകൾ അവഗണിച്ച്​ ജനങ്ങളിലേക്ക്​ ഇറങ്ങിച്ചെന്നാണ്​ രാഹുൽ വിവരങ്ങൾ ആരാഞ്ഞത്​. മാനന്തവാടി താലൂക്കിലെ പ്രളയബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളുമാണ് ആദ്യ ദിനം സന്ദർശിച്ചത്.

നൊമ്പരങ്ങളും ആവലാതികളും തൊട്ടറിഞ്ഞാണ്​ സ്വന്തം മണ്ഡലത്തിൽ രാഹുൽ യാത്രക്ക് തുടക്കമിട്ടത്​. കണ്ണൂർ വിമാനത്താവളം വഴി ചൊവ്വാഴ്ച ഉച്ചക്ക് 2.37ഓടെയാണ് ആദ്യ സന്ദർശന കേന്ദ്രമായ തലപ്പുഴ ചുങ്കം സ​െൻറ് തോമസ് പള്ളിയിൽ എത്തിയത്. ഇവിടെ 25 മിനിറ്റ് ചെലവഴിച്ചതിനുശേഷം അന്തരിച്ച ഐ.എൻ.ടി.യു.സി നേതാവ് ഡി. യേശുദാസി​െൻറ വീട്ടിലേക്ക്. അവിടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് 3.57ഓടെ വാളാട് എത്തി. ഇവിടെ കർഷകരുടെ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞു. 4.50ന് മക്കിയാട് ഹോളി ഫെയ്സ് സ്കൂളിൽ തെരഞ്ഞെടുക്കപ്പെട്ട കർഷകരുമായി ആശയവിനിമയം.

ദുരിതബാധിതർക്കും കർഷകർക്കൊപ്പവും ഉണ്ടാകുമെന്ന്​ ഉറപ്പു നൽകി 5.10ന് അടുത്ത കേന്ദ്രമായ ചാമാടിപൊയിലിലേക്ക്. 6.50ഓടെ ഏറ്റവും അവസാന കേന്ദ്രമായ ഒഴക്കോടി ചെറുപുഴയിൽ. അവിടെ കൂടിനിന്നവരോട് അൽപം സംസാരം. 7.30ഓടെ താമസസ്ഥലമായ മാനന്തവാടി വനം ഇൻസ്പെക്​ഷൻ ബംഗ്ലാവിലേക്ക് തിരിച്ചു. യാത്രയിലുടനീളം വഴിയിൽ കാത്തുനിന്നവരെ ഹസ്തദാനം ചെയ്​തു. ദേശീയ, സംസ്ഥാന, ജില്ല നേതാക്കൾ അദ്ദേഹത്തെ അനുഗമിച്ചു. സുരക്ഷയൊരുക്കാൻ എസ്​.പി.ജിയും പൊലീസും പാടുപെട്ടു.

ബുധനാഴ്ച രാവിലെ ബാവലി മീന്‍കൊല്ലി കോളനി, പയ്യമ്പള്ളി ചാലിഗദ, നെയ്ക്കുപ്പ കോളനി, പൊന്‍കുഴി കാട്ടുനായ്ക്ക കോളനി, മുട്ടില്‍ ഡബ്യൂ.എം.ഒ കോളജ്, കുറുംബാലക്കോട്ട, കപ്പിക്കളം എന്നിവിടങ്ങളിൽ സന്ദര്‍ശനം നടത്തും. വൈകീട്ട് നാലിന് കല്‍പറ്റ കൈനാട്ടി ബൈപാസ് ജങ്ഷനിലെ ഗൗതമം ബില്‍ഡിങ്ങിൽ എം.പി ഓഫിസ് ഉദ്ഘാടനവും നിര്‍വഹിക്കും. വ്യാഴാഴ്ച രാവിലെയും രാഹുൽ ജില്ലയിലെ കോളനികളിലും മറ്റുമെത്തും. അതിനുശേഷം തിരുവമ്പാടി വഴി മലപ്പുറം ജില്ലയിലേക്ക്​. രണ്ടു ദിവസം അവിടെ പര്യടനം.

വയനാടി​െൻറ വികസനത്തിന് രാഷ്​ട്രീയം തടസ്സമാകരുത് -രാഹുല്‍ ഗാന്ധി
മാനന്തവാടി: വയനാടി​െൻറ വികസനത്തിനായി രാഷ്​ട്രീയവ്യത്യാസം തടസ്സമാകാതെ, എല്ലാ വിഭാഗവും തോളോട​ുതോൾ ചേർന്ന് പ്രവര്‍ത്തിക്കണമെന്ന് രാഹുല്‍ ഗാന്ധി എം.പി. വയനാട്ടിലെ ദുരിതബാധിത പ്രദേശങ്ങളിലെ സന്ദർശനത്തോടനുബന്ധിച്ച്​ മാനന്തവാടി മണ്ഡലത്തിലെ ഒഴക്കോടി ചെറുപുഴയിൽ ജനങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വയനാടി​െൻറ വികസനകാര്യം എല്ലാവരുമായി ചര്‍ച്ച ചെയ്യും. ഇടതുപക്ഷത്തെ സുഹൃത്തുക്കളെയും ഉള്‍പ്പെടുത്തും. ആശയപരമായി ഇടതുപക്ഷവുമായി പോരാട്ടം തുടരും. വയനാടി​െൻറ വികസന കാര്യത്തില്‍ എല്ലാവരും ഒന്നിച്ചുള്ള കൂട്ടായ്മയാണ് ആവശ്യം.

വയനാട്ടിലെ ജനങ്ങളുമായി ജീവിതകാലം മുഴുവന്‍ നിലനില്‍ക്കുന്ന ബന്ധം സൃഷ്​ടിക്കാനാണ് താന്‍ ആഗ്രഹിക്കുന്നത്. അത് ഒരു ദുരന്തത്തിലൂടെയാണ് തുടങ്ങുന്നത് എന്നത് ദുഃഖകരമാണ്. നിങ്ങളെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകള്‍ നല്‍കാന്‍ അതെന്നെ സഹായിച്ചു. ദുരന്തസമയത്തും ആത്മാഭിമാനം കാത്തുസൂക്ഷിച്ചവരാണ് നിങ്ങള്‍. വയനാട്ടുകാരെക്കുറിച്ച് താന്‍ അഭിമാനിക്കുന്നു.

ദുരന്തമുഖത്ത് എല്ലാം മാറ്റിവെച്ചുള്ള കൂട്ടായ പ്രവര്‍ത്തനം മാതൃകയാണ്. നിങ്ങളെ പ്രതിനിധീകരിക്കാന്‍ സാധിച്ചുവെന്നതില്‍ എനിക്ക് അഭിമാനമുണ്ട്. പരസ്പര വിശ്വാസത്തോടെയുള്ള ബന്ധമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എല്ലാ കാര്യങ്ങളും നടപ്പാക്കുമെന്ന് പറയില്ല. തനിക്ക് ചെയ്യാന്‍ കഴിയുന്നതി​െൻറ പരമാവധി വയനാടിനുവേണ്ടി ചെയ്യുമെന്നും രാഹുൽ പറഞ്ഞു. രാഹുലി​െൻറ വാക്കുകള്‍ ജനങ്ങള്‍ നിറഞ്ഞ കൈയടിയോടെയാണ് സ്വീകരിച്ചത്്.


തലപ്പുഴയിൽ സങ്കടക്കെട്ടുകളഴിച്ച് ദുരിതബാധിതർ

മാനന്തവാടി: പ്രളയ ദുരന്തം നേരിട്ടു കാണാനെത്തിയ വയനാടി​െൻറ പ്രിയ എം.പി രാഹുൽ ഗാന്ധിക്ക് മുന്നിൽ തലപ്പുഴയിലെ ദുരിതബാധിതർ സങ്കടക്കെട്ടുകളഴിച്ചു. നിശ്ചയിച്ചതിലും 40 മിനിറ്റ് കഴിഞ്ഞാണ് തലപ്പുഴ സ​െൻറ് തോമസ് പള്ളി ഓഡിറ്റോറിയത്തിൽ അദ്ദേഹം എത്തിയത്. ഓരോരുത്തരുടെയും വിഷമങ്ങള്‍ അദ്ദേഹം വിശദമായി കേട്ടു. പിന്നീട് ഹിന്ദിയിൽ ചോദിച്ചറിഞ്ഞു. വാന്തി, സോമൻ, രാധാമണി എന്നിവർ സങ്കടങ്ങളുടെ ഭാണ്ഡങ്ങൾതന്നെ രാഹുലിനു മുന്നിൽ അഴിച്ചു. ഓരോരുത്തര്‍ക്കും കൈകൊടുത്തുകൊണ്ട് അവര്‍ക്കിടയിലേക്ക്.

ഒരു വാക്കുപറയാന്‍ കാത്തുനിന്ന ആരെയും അദ്ദേഹം നിരാശരാക്കിയില്ല. ആരും വിഷമിക്കേണ്ട, എല്ലാവരും ഒപ്പമുണ്ട്, എല്ലാത്തിനും പരിഹാരം കാണാം എന്ന് ഓരോരുത്തര്‍ക്കും ഉറപ്പുനല്‍കി. ഇവർക്കായി കരുതി​െവച്ച കിറ്റുകൾ വിതരണം ചെയ്താണ് രാഹുൽ മടങ്ങിയത്. അരമണിക്കൂര്‍ ക്യാമ്പിനകത്ത് ചെലവഴിച്ച ശേഷം പുറത്തിറങ്ങി നേരെ കാത്തുനിന്നവര്‍ക്കരികിലേക്കാണ് പോയത്. എല്ലാവരെയും കൈവീശി അഭിവാദ്യം ചെയ്തശേഷമാണ് മടങ്ങിയത്.

ബോയ്‌സ് ടൗണിലെയും പ്രിയദര്‍ശിനി കോളനിയിലേയും 16 കുടുംബങ്ങളാണ് ക്യാമ്പില്‍ കഴിയുന്നത്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലാണ് രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ ക്യാമ്പിലുള്ളവര്‍ക്ക് പരിഭാഷപ്പെടുത്തി നല്‍കിയത്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്​നിക്, ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ, പി.കെ. ജയലക്ഷ്മി, കെ.കെ. അബ്രഹാം, എന്‍.ഡി. അപ്പച്ചന്‍, കെ.സി. റോസക്കുട്ടി, കെ.എല്‍. പൗലോസ്, പി.പി. ആലി, കെ.കെ. അഹമ്മദ് ഹാജി തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.


ചായക്കടയില്‍ കയറി രാഹുല്‍; പാടുപെട്ട്​ സുരക്ഷ സംഘം
മാനന്തവാടി: രാഹുല്‍ ഗാന്ധി എം.പിയുടെ വൈകുന്നേരത്തെ ചായ റോഡരികിലെ ചായക്കടയില്‍ നിന്ന്​. വയനാട്ടിലെത്തിയ അദ്ദേഹം മക്കിയാട് ദുരിതബാധിതരുമായി കൂടിക്കാഴ്ച നടത്തി മടങ്ങുമ്പോഴാണ് കാഞ്ഞിരങ്ങാട് ചായ കുടിക്കാൻ അപ്രതീക്ഷിതമായി വാഹനം നിർത്തി ചായക്കടയിലേക്ക്​ കയറിയത്.

മുരളിയുടെ സെഞ്ച്വറി ഹോട്ടലില്‍ കയറി ചായയും ബിസ്‌കറ്റും കഴിച്ചു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ മുകുള്‍ വാസ്‌നിക്, കെ.സി. വേണുഗോപാല്‍, ഡി.സി.സി പ്രസിഡൻറ്​ ഐ.സി. ബാലകൃഷ്ണന്‍, മുന്‍ മന്ത്രി പി.കെ. ജയലക്ഷ്മി, കെ.സി. റോസക്കുട്ടി ടീച്ചര്‍ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. രാഹുൽ ഇവിടെ ഇറങ്ങിയതോടെ വളരെ പണിപ്പെട്ടാണ് എസ്.പി.ജിയും പൊലീസും ജനങ്ങളെ നിയന്ത്രിച്ചത്.

Tags:    
News Summary - rahul-gandhi-wayanad-visit-relief camp-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.