വയനാട്ടിലെ വിദ്യർഥികൾക്ക്​ രാഹുൽ ഗാന്ധിയുടെ 175 സ്​മാർട്ട്​ ടി.വി കൂടി 

ന്യൂഡൽഹി: വയനാട്ടിലെ വിദ്യർഥികൾക്ക്​ ഒാൺ​ൈലൻ ക്ലാസ്​ ലഭിക്കാനായി രാഹുൽ ഗാന്ധി എം.പി 175 സ്​മാർട്ട്​ ടി.വി കൂടി നൽകുന്നു. ടി.വികൾ വിദ്യാർഥികൾക്ക്​ വിതരണം ചെയ്യാനായി കൈമാറി. ഇത്​ രണ്ടാം തവണയാണ്​ വയനാട്ടിലെ വിദ്യാർഥികൾക്കായി രാഹുൽ ടി.വികൾ നൽകുന്നത്​. ജൂൺ 19 ന്​ തൻെറ 50 ാം പിറന്നാളിൻെറ ഭാഗമായി വിദ്യാർഥികൾക്ക്​ 50 ടി.വി രാഹുൽ നൽകിയിരുന്നു. 

ഒാൺ​ൈലൻ ക്ലാസിൽ പ​ങ്കെടുക്കാനാകാത്തതിൻെറ വിഷമത്തിൽ വളാഞ്ചേരിയിൽ ഒമ്പതാം ക്ലാസ്​ വിദ്യാർഥിനി ആത്മഹത്യ ചെയ്​ത വാർത്ത പുറത്തു വന്നതിനെ തുടർന്നാണ്​ വയനാട്ടിലെ വിദ്യാർഥികൾക്കായി ടി.വി നൽകാമെന്നേറ്റ്​ രാഹുൽ ഗാന്ധി രംഗത്തെത്തിയത്​. ഇത്​ സംബന്ധിച്ച്​ മുഖ്യമന്ത്രി പിണറായി വിജയനും ജില്ലാ കലക്​ടർക്കും രാഹുൽ കത്ത്​ നൽകിയിരുന്നു. ആദിവാസി വിഭാഗങ്ങളിൽ നിന്നടക്കമുള്ള കുട്ടികൾ ഒാൺ​ൈലൻ ക്ലാസുകളിൽ നിന്ന്​ പുറത്ത്​ പോകുന്നതിൻെറ ആശങ്കയും മുഖ്യമന്ത്രിക്കയച്ച്​ കത്തിൽ രാഹുൽ പങ്കുവെച്ചു. ഒാൺ​ൈലൻ ക്ലാസുകൾ സംഘടിപ്പിക്കാനുള്ള സൗകര്യങ്ങളൊരുക്കാൻ പൂർണ സഹകരണവും രാഹുൽ ഉറപ്പ്​ നൽകിയിരുന്നു. ആദ്യ ഘട്ടമെന്ന നിലയിൽ ജൂൺ 19ന്​ 50 ടി.വി കൈമാറുകയും ചെയ്​തു.

രണ്ടാം ഘട്ടമായാണ്​ ഇപ്പോൾ 175 ടി.വി കൈമാറുന്നത്​. ആദിവാസി വിഭാഗങ്ങളിൽ നിന്നടക്കമുള്ള കുട്ടികൾക്കാണ്​ ടി.വി കൈമാറുന്നത്​. 


 

Tags:    
News Summary - Rahul Gandhi provides 175 smart TVs to tribal students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.