കൽപറ്റ: ഇന്ത്യ ഒന്നാണെന്ന സന്ദേശം നൽകാനാണ് വയനാട്ടിൽ മത്സരിക്കുന്നതെന്ന് കോൺ ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു. വടക്ക്, തെക്ക്, കിഴക്ക് എന്ന വിവേചനം ഇവിടെയില്ല. ഒ രൊറ്റ ഇന്ത്യ മാത്രമേയുള്ളൂ. തങ്ങള്‍ അവഗണിക്കപ്പെട്ടു എന്ന വികാരം കര്‍ണാടകയിലെയും ത മിഴ്നാട്ടിലെയും കേരളത്തിലെയും ജനങ്ങള്‍ക്കുണ്ട്. ദക്ഷിണേന്ത്യയിലെ ജനങ്ങൾക്കൊപ്പം താനും ഇന്ത്യൻ നാഷനൽ കോൺഗ്രസുമുണ്ട് എന്ന സന്ദേശം രാജ്യമാകെ എത്തിക്കുന്നതിനാണ് വയ നാട്ടിൽ മത്സരിക്കുന്നത്.
ആര്.എസ്.എസും മോദിയും മുന്നോട്ടുവെക്കുന്നത് വിഭജന രാഷ ്ട്രീയമാണ്. സാംസ്കാരികമായും ഭാഷാപരമായും ദക്ഷിണേന്ത്യയെ അവഗണിക്കുക എന്നതാണ് സംഘ്പരിവാറിെൻറ നയം. ഇന്ത്യ സാംസ്കാരിക വൈവിധ്യം കാത്തുസൂക്ഷിക്കുന്ന രാജ്യമാണ്. അതുകൊണ്ടാണ് താൻ തെക്കും വടക്കും മത്സരിക്കുന്നത്-വയനാട് പാർലമെൻറ് മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥിയായി നാമനിർദേശ പത്രിക നൽകിയശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെ രാഹുൽ വ്യക്തമാക്കി.
കേരളത്തില്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിൽ സി.പി.എമ്മിനെതിരെ ഒരു വാക്കുപോലും പറയില്ലെന്ന് രാഹുൽ പറഞ്ഞു. കേരളത്തിൽ കോണ്‍ഗ്രസും സി.പി.എമ്മും പോരാട്ടത്തിലാണ്. ഈ പോരാട്ടം തുടരും. സി.പി.എമ്മിലെ എെൻറ സഹോദരന്മാരും സഹോദരിമാരും ഇപ്പോൾ എനിക്കെതിരെ സംസാരിക്കുകയും വിമർശിക്കുകയും ചെയ്യുന്നുണ്ട്. ആ വിമർശനങ്ങളെ ഞാൻ സന്തോഷത്തോടെ ഉൾകൊള്ളും.
എന്നാല്‍, എെൻറ പ്രചാരണത്തില്‍ എവിടെയും സി.പി.എമ്മിനെതിരെ ഒരു വാക്കുപോലും പറയില്ല. ഞാൻ ഇവിടെ എത്തിയത് ഐക്യ സന്ദേശവുമായാണ്- രാഹുൽ വ്യക്തമാക്കി. പലതരം സാംസ്കാരങ്ങളും ഭാഷകളും ജീവിതരീതികളും രാജ്യത്തുണ്ട്. അതിനെയെല്ലാം മാനിക്കുക എന്നത് പ്രധാനമാണ്.
എന്നാൽ, ബഹുസ്വരതക്ക് എതിരെയുള്ള കടന്നാക്രമണമാണ് മോദിയുടേത്. താൻ രാജ്യത്തിെൻറ കാവല്‍ക്കാരനാണെന്ന് പ്രധാനമന്ത്രി പറയുമ്പോള്‍ അദ്ദേഹത്തെ എല്ലാവരും വിശ്വസിച്ചു. എന്നാൽ, അംബാനിയെ പോലുള്ളവരെ കൂട്ടുപിടിച്ച് രാജ്യത്തിെൻറ സമ്പത്ത് കൊള്ളയടിച്ച് അവർക്ക് നൽകുകയാണ്. തൊഴിലില്ലായ്മയും കാര്‍ഷിക പ്രതിസന്ധിയുമാണ് ഇന്ന് രാജ്യം നേരിടുന്ന പ്രധാന പ്രശ്നങ്ങള്‍.
ഇവ രണ്ടും പരിഹരിക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പരാജയപ്പെട്ടു. തൊഴിലിനുവേണ്ടിയുള്ള വലിയ പ്രതീക്ഷയിലാണ് രാജ്യത്തെ യുവജനങ്ങൾ. ഈ പ്രതിസന്ധിക്കിടെ 30,000 കോടി രൂപ റഫാല്‍ കരാറിെൻറ ഭാഗമായി മോദി അനില്‍ അംബാനിക്ക് നല്കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പി.കെ. കുഞ്ഞാലിക്കുട്ടി, അനൂപ് ജേക്കബ്, ജോസ് കെ. മാണി എന്നിവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.