ആദിവാസികൾ ഭൂമിയുടെ യഥാർഥ അവകാശികൾ -രാഹുൽ ഗാന്ധി

കൽപ്പറ്റ: ആദിവാസികളാണ് ഭൂമിയുടെ യഥാർഥ ആവകാശികളെന്ന് രാഹുൽ ഗാന്ധി. ഭൂമിയിലും വനത്തിലും ആദിവാസികൾക്ക് അവകാശം നൽകണമെന്നും വയനാട്ടിൽ സംസാരിക്കവെ രാഹുൽ ഗാന്ധി പറഞ്ഞു.

ആദിവാസി എന്നാൽ നാം ജീവിക്കുന്ന ഭൂമിയെക്കുറിച്ചുള്ള പ്രത്യേക ധാരണയുള്ളവർ ഭൂമിയുമായി പ്രത്യേക ബന്ധമുള്ളവർ എന്നൊക്കെയാണ്. വനവാസി എന്ന പ്രയോഗത്തിന് വ്യക്തതമായ അജണ്ടയുണ്ടെന്നും രാഹുൽ വിമർശിച്ചു. വനവാസി എന്ന പ്രയോഗത്തിലൂടെ ആദിവാസികളെ വനത്തിൽ മാത്രം ഒതുക്കി നിർത്താനാണ് ശ്രമിക്കുന്നത്.

ഭൂമിയുടെ യഥാർഥ ഉടമകൾ എന്ന നിലയിൽ നിങ്ങളുടെ കുട്ടികൾക്ക് എൻജിനീയറിങ് പഠിക്കാനും ഡോക്ടർമാരാക്കാനും അഭിഭാഷകരാകാനും ബിസിനസ് ആരംഭിക്കാനും കമ്പ്യൂട്ടർ പഠിക്കാനും കഴിയണം. വനത്തിന്‍റെയും ഭൂമിയുടെയും വനവിഭവങ്ങളുടെയൊക്കെ അവകാശം ആദിവാസികൾക്ക് ലഭിക്കണമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

മണിപ്പൂരിലേത് ഏറ്റവും ക്രൂരമായ കാഴ്ച -രാഹുൽ ഗാന്ധി

താ​മ​ര​ശ്ശേ​രി: മ​ണി​പ്പൂ​ർ സ​ന്ദ​ർ​ശി​ച്ച​ശേ​ഷം കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി ത​ന്റെ മ​ന​സ്സ് അ​സ്വ​സ്ഥ​മാ​ണെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി എം.​പി. 19 വ​ർ​ഷ​ത്തെ രാ​ഷ്ട്രീ​യ ജീ​വി​ത​ത്തി​നി​ട​യി​ൽ ക​ണ്ട ഏ​റ്റ​വും ക്രൂ​ര​മാ​യ കാ​ഴ്ച​യാ​ണ് മ​ണി​പ്പൂ​രി​ലേ​തെ​ന്നും രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു.

കോ​ട​ഞ്ചേ​രി​യി​ൽ ക​മ്യൂ​ണി​റ്റി ഡി​സ​ബി​ലി​റ്റി മാ​നേ​ജ്മെ​ന്റ് സെ​ന്റ​റി​ന്റെ ശി​ലാ​സ്ഥാ​പ​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഒ​രു മ​നു​ഷ്യ​നെ ര​ണ്ടാ​യി കീ​റി​യ​പോ​ലു​ള്ള സ്ഥി​തി​യാ​ണ് മ​ണി​പ്പൂ​രി​ലു​ള്ള​ത്. അ​വി​ടെ അ​തി​ക്ര​മം തു​ട​രു​ക​യാ​ണ്. അ​ത് എ​ത്ര​യും പെ​ട്ടെ​ന്ന് അ​വ​സാ​നി​പ്പി​ക്ക​ണം.

രാ​ജ്യ​ത്തി​ന് ഒ​രു പാ​ഠ​മാ​ണ് മ​ണി​പ്പൂ​ർ. അ​വി​ട​ത്തെ മു​റി​വു​ക​ൾ ഉ​ണ​ങ്ങാ​ൻ വ​ർ​ഷ​ങ്ങ​ളെ​ടു​ക്കും. ഇ​തെ​ല്ലാം ഒ​രു പ്ര​ത്യേ​ക​ത​രം രാ​ഷ്ട്രീ​യ​ത്തി​ന്റെ ഉ​ൽ​പ​ന്ന​മാ​ണ്. വി​ഭാ​ഗീ​യ​ത​യും വി​ദ്വേ​ഷ​വും പ​ട​ർ​ത്തു​ക​യാ​ണ്. ഇ​ത്ത​രം സം​ഭ​വം വ്യാ​പി​ക്കാ​തി​രി​ക്കാ​ൻ എ​ല്ലാ​വ​രും ഒ​റ്റ​ക്കെ​ട്ടാ​യി ശ്ര​മി​ക്ക​ണ​മെ​ന്നും രാ​ഹു​ൽ ഗാ​ന്ധി കൂ​ട്ടി​ചേ​ർ​ത്തു.

വ​ൻ ജ​നാ​വ​ലി​യാ​ണ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പ്ര​സം​ഗം കേ​ൾ​ക്കാ​ൻ കോ​ട​ഞ്ചേ​രി​യി​ൽ എ​ത്തി​ച്ചേ​ർ​ന്ന​ത്.

Tags:    
News Summary - Rahul Gandhi pitches for tribal rights: ‘original owners of country’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.