രാഹുലിന്‍റെ സ്ഥാനാർഥിത്വം: അനിശ്ചിതത്വമില്ലെന്ന് ഉമ്മൻചാണ്ടി

തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വത്തെ കുറിച്ച് അനിശ്ചിതത്വമില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി. സംസ്ഥാന നേതൃത്വം ഒന്നടങ്കമാണ് വയനാട് സീറ്റിൽ മൽസരിക്കാൻ രാഹുലിനോട് ആവശ്യപ്പെട്ടത്.

നിലവിലെ സ്ഥാനാർഥി ടി. സിദ്ദീഖും രാഹുലിനെ സ്വാഗതം ചെയ്തിരുന്നു. ഇക്കാര്യത്തിൽ അനുകൂല തീരുമാനം ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഉമ്മൻചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - Rahul Gandhi Oommen Chandy -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.