രാഹുലിന്‍റെ സാന്നിധ്യം വലിയ മാറ്റങ്ങൾക്ക് വഴിതെളിക്കും -ഉമ്മൻചാണ്ടി

കോട്ടയം: വയനാട് സീറ്റിൽ രാഹുൽ ഗാന്ധി മൽസരിക്കുന്ന കാര്യത്തിൽ ഇന്ന് പ്രഖ്യാപനം പ്രതീക്ഷിക്കുന്നുവെന്ന് എ.ഐ.സ ി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി. വിഷയത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് രാഹുൽ ഗാന്ധിയാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

കെ.പി.സി.സി‍യുടെ ആവശ്യം കോൺഗ്രസ് കേന്ദ്ര നേതൃത്വം അംഗീകരിച്ചിട്ടുണ്ട്. സ്ഥാനാർഥിത്വം സംബന്ധിച്ച് ആശയകുഴപ്പമില്ല. രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വലിയ മാറ്റങ്ങൾക്ക് വഴിതെളിക്കുമെന്നും ഉമ്മൻചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.


Tags:    
News Summary - Rahul Gandhi Oommen Chandy -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.