Posted On
date_range Updated On
date_range രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച് മോദിയെ സുഖിപ്പിക്കാൻ പിണറായിയുടെ ശ്രമം -കെ.സി വേണുഗോപാൽ
ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച് നരേന്ദ്ര മോദിയെ സുഖിപ്പിക്കാനാണ് പിണറായി വിജയന്റെ ശ്രമമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. പൊലീസ് സംരക്ഷണയിലാണ് ഓഫീസിന് നേരെ ആക്രമണം നടന്നത്. മോദിയെ സുഖിപ്പിക്കേണ്ടത് ഇപ്പോൾ പിണറായിയുടെ ആവശ്യമാണെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു.
ഓഫീസ് ആക്രമിച്ച സംഭവത്തിൽ സീതാറാം യെച്ചൂരി പ്രതികരിക്കണം. അക്രമത്തെ അംഗീകരിക്കുന്നില്ലെങ്കിൽ പ്രവർത്തകർക്കെതിരെ നടപടിയെടുക്കാൻ സീതാറാം യെച്ചൂരി തയാറാവുമോയെന്നും കെ.സി വേണുഗോപാൽ ചോദിച്ചു.
ബഫർസോൺ വിഷയത്തിൽ എം.പി ഇടപ്പെടുന്നില്ലെന്ന് ആരോപിച്ചാണ് ഓഫീസിന് നേരെ അക്രമം ഉണ്ടായത്. വെള്ളിയാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെ എം.പിയുടെ ഓഫീസിലേക്ക് എസ്.എഫ്.ഐ പ്രവർത്തകർ നടത്തിയ മാർച്ച് അക്രമാസക്തമാവുകയായിരുന്നു. ഓഫീസിലെ ജീവനക്കാരേയും എസ്.എഫ്.ഐ പ്രവർത്തകർ മർദിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.