Posted On
date_range Updated On
date_range രാഹുൽ ഗാന്ധി മാതാ അമൃതാനന്ദമയിയെ സന്ദർശിച്ചു
കൊല്ലം: ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ജില്ലയിലെത്തിയ രാഹുൽ ഗാന്ധി മാതാ അമൃതാനന്ദമയിയെ സന്ദർശിച്ചു. വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് രാഹുൽ അമൃതപുരിയിലെ മഠത്തിലെത്തിയത്.
സന്യാസിമാരുടെ നേതൃത്വത്തിൽ രാഹുലിനെ സ്വീകരിച്ചു. തുടർന്ന് 45 മിനിറ്റോളം അമൃതാനന്ദമയിയുമായി ചെലവഴിച്ച ശേഷം 9.30ഓടെയാണ് അമൃതപുരിയിൽനിന്ന് മടങ്ങിയത്.
എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, എം.എൽ.എമാരായ രമേശ് ചെന്നിത്തല, പി.സി. വിഷ്ണുനാഥ്, സി.ആർ. മഹേഷ് എന്നിവരും രാഹുൽ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.