രാഹുൽഗാന്ധി ഇന്ന് കേരളത്തിൽ; സംസ്ഥാന കോൺഗ്രസിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യും

മലപ്പുറം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് മലപ്പുറം,​ കോഴിക്കോട് ജില്ലകളിലെത്തും. രാവിലെ 8.30ന് കരിപ്പൂർ വിമാനതാവളത്തിലിറങ്ങുന്ന രാഹുൽ ഗാന്ധിയെ സ്വീകരിക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരനും വിമാനത്താവളത്തിലെത്തും.

തുടർന്ന് കടവ് റിസോര്‍ട്ടിൽ വെച്ച് ഇരുവരും രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തും. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും രാഹുലിനൊപ്പം വരുന്നുണ്ട്. ഇദ്ദേഹവും ചർച്ചയിൽ പങ്കെടുക്കും. സംസ്ഥാന നേതൃത്വത്തിനെതിരെ മുൻ കെ.പി.സി.സി അധ്യക്ഷന്മാരായ മുല്ലപ്പള്ളി രാമചന്ദ്രനും വി.എം സുധീരനും ഉയർത്തിയ വിമർശനവും സുധീരന്‍റെ രാജിയും ചർച്ചയിൽ പ്രധാന വിഷയങ്ങളാവുമെന്നാണറിയുന്നത്.

ഉച്ചക്ക് ശേഷം മലപ്പുറം കാളികാവിൽ ഡയാലിസിസ് സെന്‍ററിന്‍റെ ഉദ്ഘാടനം നിർവഹിക്കും. തിരുവമ്പാടിയിൽ മുതിർന്ന പൗരന്മാർക്കുള്ള വിശ്രമകേന്ദ്രം ഉദ്ഘാടനം ചെയ്യും. മർക്കസ് നോളജ് സിറ്റിയിൽ സ്കൂളിന് തറക്കല്ലിടും. ഇതെല്ലാമാണ് രാഹുൽ ഗാന്ധിയുടെ ഇന്നത്തെ പരിപാടികൾ. നാളെ രാവിലെ 9.30ന് കരിപ്പൂർ വഴി ഡൽഹിയിലേക്ക് തിരിക്കും.

Tags:    
News Summary - Rahul Gandhi in Kerala today; Issues in the State Congress will be discussed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-01-14 02:23 GMT