1300ലധികം വൃക്കരോഗികള്‍ക്ക് രാഹുൽ ഗാന്ധി ഡയാലിസിസ് കിറ്റും മരുന്നും നൽകും

മലപ്പുറം:  വയനാട് പാര്‍ലമ​​​െൻറ്​ മണ്ഡലത്തില്‍പ്പെട്ട ഡയാലിസിസിന്​ വിധേയരായികൊണ്ടിരിക്കുന്നവരും വൃക്ക-കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക്​ വിധേയരായ രോഗികളുമുള്‍പ്പെടെ 1300ലധികം രോഗികൾക്ക്​ രാഹുല്‍ ഗാന്ധി ഡയാലിസിസ് കിറ്റും മരുന്നുകളും നല്‍കുമെന്ന് എ.പി. അനില്‍കുമാര്‍ എം.എല്‍.എ അറിയിച്ചു. അടുത്ത ആഴ്ച്ചയോടെ രോഗികളുടെ വീടുകളില്‍ മരുന്നുകളെത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തേ  വയനാട്​ മണ്ഡലത്തിനായി സ്വന്തം ചെലവിൽ അരിയും സാധനങ്ങളും രാഹുൽ ഗാന്ധി വയനാട്ടിലെത്തിച്ചിരുന്നു. 28,000 കിലോ അരി, 2,800 കിലോ കടല, 2,800 കിലോ പയർ എന്നിവ  വയനാട് പാർലമെന്റ് മണ്ഡലത്തിലെ സമൂഹ അടുക്കളകളിലേക്കായിരുന്നു അനുവദിച്ചത്​. 
Full View

Tags:    
News Summary - rahul gandhi helps wayanad people malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.