സുല്‍ത്താന്‍ ബത്തേരി: കോവിഡ് പ്രതിരോധത്തില്‍ കേരളത്തെക്കുറിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ നടത്തിയ പ്രസ്താവന ദൗര്‍ഭാഗ്യകരമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വയനാട്ടിലെ പര്യടനത്തിനിടെ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യം ഒറ്റക്കെട്ടായി പോകേണ്ട സമയത്ത് ഇത്തരം വിമര്‍ശനം ശരിയല്ലെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.
വയനാട്ടിലെ കോവിഡ് പ്രതിരോധം തൃപ്തികരമാണ്. വയനാട്ടിലെ സ്‌കൂള്‍ കെട്ടിട ഉദ്ഘാടനം ഒഴിവാക്കിയതില്‍ പരാതിയില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.