രാഹുൽ ഇൗശ്വറിന്​ ഉപാധികളോ​െട ജാമ്യം

കൊച്ചി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ ജാമ്യവ്യവസ്ഥകൾ ലംഘിച്ചതിന്​ അറസ്​റ്റിലായ രാഹുൽ ഇൗശ്വ റിന്​ ഹൈകോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. അന്വേഷണ ഉദ്യോഗസ്​ഥൻ മുമ്പാകെ ഹാജരായി ഒപ്പുവെക്കണമെന്ന വ്യവസ് ​ഥ രണ്ട്​ മാസത്തേക്ക്​ കൂടി തുടരണം. കൂടാതെ കേസി​​​െൻറ ആവശ്യത്തിനല്ലാതെ രണ്ട്​ മാസത്തേക്ക്​ പമ്പ പൊലീസ്​ സ്​റ്റേഷൻ പരിധിയിൽ പ്രവേശിക്കരുതെന്നും കോടതി നിർദേശിച്ചു.

പമ്പ പൊലീസ് രജിസ്​റ്റർ ചെയ്ത കേസിൽ ജാമ്യത്തിൽ ഇറങ്ങിയശേഷം രണ്ടാഴ്ച കൂടുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥനായ പമ്പ സർക്കിൾ ഇൻസ്പെക്ടറുടെ മുന്നിൽ ഹാജരാവണമെന്ന വ്യവസ്ഥയിൽ വീഴ്ച വരുത്തിയെന്ന് കാട്ടി ജാമ്യം റദ്ദാക്കിയ നടപടി പിൻവലിക്കണമെന്നും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു രാഹുൽ ഹരജിയിൽ ആവശ്യപ്പെട്ടത്​.

ഡിസംബർ എട്ടിന് പൊലീസ് സ്​റ്റേഷനിൽ ഒപ്പിടേണ്ടതായിരുന്നെങ്കിലും െചയ്തില്ലെന്ന്​ ചൂണ്ടിക്കാട്ടി ​െപാലീസ്​ നൽകിയ അ​േപക്ഷയെ തുടർന്ന് ഗ്രാമ ന്യായാലയ കോടതിയാണ് ഡിസംബർ 15ന് ജാമ്യം റദ്ദാക്കിയത്.

Tags:    
News Summary - Rahul Eswar Got Bail - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.