ഇന്ധനവില വർധന: മിഡിൽ ക്ലാസുകാരെ ബാധിക്കില്ലെന്ന്​ രാഹുൽ ഈശ്വർ

തിരുവനന്തപുരം: ഇന്ധനവില വർധനവ്​ മിഡിൽ ക്ലാസിനേയും അപ്പർ മിഡിൽ ക്ലാസിനേയും ബാധിക്കില്ലെന്ന്​ സംഘപരിവാർ അനുകൂലി രാഹുൽ ഈശ്വർ. മീഡിയ വൺ ചാനൽ നടത്തിയ ചർച്ചയിലാണ്​ രാഹുൽ ഈശ്വറിന്‍റെ പ്രതികരണം. ലോവർ മിഡിൽ ക്ലാസിനേയാണ്​ പ്രശ്​നം ബാധിക്കുന്നതെന്നും രാഹുൽ ഈശ്വർ പറഞ്ഞു.

ഇന്ധനവില വർധിക്കു​േമ്പാൾ മാറി മാറി വരുന്ന സർക്കാറുകൾക്കെതിരെ പ്രതിഷേധം നടത്താനുള്ള മാർഗമാക്കി അതിനെ മാറ്റാതെ സർക്കാറിൽ സമ്മർദം ചെലുത്തി പ്രശ്​നം പരിഹരിക്കാൻ ശ്രമിക്കുകയാണ്​ വേണ്ടത്​. എതെങ്കിലുമൊരു സർക്കാർ പെട്രോളിൽ നിന്നും ഡീസലിൽ നിന്നുമുള്ള നികുതി ഒഴിവാക്കുമോ​െയന്നും രാഹുൽ ഈശ്വർ ചോദിച്ചു.

അതേസമയം, സംസ്ഥാനത്ത്​ എണ്ണവില ഇന്നും വർധിച്ചു. പെട്രോൾ വില ലിറ്ററിന്​ 30 പൈസയും ഡീസൽ 37 പൈസയുമാണ്​ ഇന്ന്​ കൂടിയത്​. തുടർച്ചയായ ഒമ്പതാം ദിവസമാണ്​ ഇന്ധനവില കൂടുന്നത്​.

Tags:    
News Summary - Rahul Eshwar says fuel price hike will not affect middle class

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.