രഹ്ന ഫാത്തിമ ഹൈകോടതിയിൽ മുൻകൂർ ജാമ്യഹരജി നൽകി

കൊ​ച്ചി: ന​ഗ്​​ന​ശ​രീ​ര​ത്തി​ൽ കു​ട്ടി​ക​ളെ​ക്കൊ​ണ്ട് ചി​ത്രം വ​ര​പ്പി​ച്ച കേ​സിൽ വി​വാ​ദ ആ​ക്ടി​വി​സ്​​റ്റ്​ രഹ്ന ഫാത്തിമ ഹൈകോടതിയിൽ മുൻകൂർ ജാമ്യഹരജി നൽകി. തനിക്കെതിരായ കുറ്റങ്ങൾ നിലനിൽക്കുന്നതല്ല. വ്യക്തി സ്വാതന്ത്ര്യത്തിൽ ഉൾപ്പെടുന്ന പ്രവൃത്തിയാണുണ്ടായതെന്നും ജാമ്യഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. 

സം​ഭ​വ​ത്തി​ൽ ഇവർക്കെ​തി​രെ പോ​ക്​​സോ വ​കു​പ്പ്​ പ്ര​കാ​രം പൊ​ലീ​സ്​ കേ​സെ​ടു​ത്തിരുന്നു. പോ​ക്സോ സെ​ക്​​ഷ​ൻ 13, 14, 15 വ​കു​പ്പു​ക​ൾ കൂ​ടാ​തെ ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ളാ​യ സെ​ക്​​ഷ​ൻ 67, 75,120 (ഒ) ​എ​ന്നി​വ കൂ​ടി​​ ചു​മ​ത്തി​യിട്ടുണ്ട്.

വ്യാഴാഴ്ച ര​ഹ്​​ന ഫാ​ത്തി​മ​യു​ടെ പ​ന​മ്പ​ള്ളി​ന​ഗ​ർ ബി.​എ​സ്.​എ​ൻ.​എ​ൽ ക്വാ​ർ​ട്ടേ​ഴ്സി​ൽ റെ​യ്ഡ് നടത്തിയ പൊ​ലീ​സ് ലാ​പ്ടോ​പ്, ര​ഹ്​​ന​യുെ​ട മൊ​ബൈ​ൽ, കു​ട്ടി​ക​ളു​ടെ പെ​യി​ൻ​റി​ങ് ബ്ര​ഷ്, ചാ​യ​ങ്ങ​ൾ എന്നിവ പി​ടി​ച്ചെ​ടു​ത്തിരുന്നു. എ​റ​ണാ​കു​ളം സൗ​ത്ത് സി.​ഐ കെ.​ജി. അ​നീ​ഷി​െൻറ നേ​തൃ​ത്വ​ത്തി​ലായിരുന്നു പ​രി​ശോ​ധന​. 

വി​ഡി​യോ പ്ര​ച​രി​പ്പി​ച്ച സം​ഭ​വം എ​റ​ണാ​കു​ളം സൈ​ബ​ർ ഡോം ​റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​നെ തു​ട​ർ​ന്ന് സൗ​ത്ത് പൊ​ലീ​സ് കേ​സ് ര​ജി​സ്​​റ്റ​ർ ചെ​യ്തി​രു​ന്നു. ഇ​തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ ചോ​ദ്യം​ചെ​യ്യാ​നും തു​ട​ർ​ന​ട​പ​ടി​ക്കു​മാ​ണ് പൊ​ലീ​സ് വീ​ട്ടി​ലെ​ത്തി​യ​ത്. എന്നാൽ, ര​ഹ്​​ന വീട്ടിൽ ഉണ്ടായിരുന്നില്ല. 

കു​ട്ടി​ക​ളെ ഉ​പ​യോ​ഗി​ച്ച് വി​ഡി​യോ എ​ടു​ത്ത് പ്ര​ച​രി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ഇ​വ​ർ​ക്കെ​തി​രെ ക്രി​മി​ന​ൽ കേ​സെ​ടു​ക്കാ​ൻ ബാ​ലാ​വ​കാ​ശ ക​മീ​ഷ​ൻ ഉ​ത്ത​ര​വി​ട്ടി​രു​ന്നു. തി​രു​വ​ല്ല പൊ​ലീ​സ് പോ​ക്സോ, ഐ.​ടി വ​കു​പ്പു​ക​ൾ പ്ര​കാ​രവും കേ​സ് ര​ജി​സ്​​റ്റ​ർ ചെ​യ്തിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.