​െഎ.പി.എച്ച്​ മുൻ എഡിറ്റർ റഹ്​മാൻ മുന്നൂർ അന്തരിച്ചു

കോഴിക്കോട്​: ബഹുഭാഷാ പണ്ഡിതനും എഴുത്തുകാരനും ഇസ്​ലാമിക്​ പബ്ലിഷിങ്​ ഹൗസ്​(​െഎ.പി.എച്ച്​) മുൻ എഡിറ്ററുമായിരുന്ന റഹ്​മാൻ മുന്നൂർ എന്ന പി.ടി. അബദുറഹ്​മാൻ (61) അന്തരിച്ചു. ഒരേസമയം അറബി, ഇംഗ്ലീഷ്, ഉർദു ഭാഷകളിൽനിന്ന് മലയാളത്തിലേക്ക് വിവർത്തനംചെയ്യാൻ കഴിയുന്ന മലയാളത്തിലെ എണ്ണംപറഞ്ഞ വിവർത്തകരിൽ ഒരാളായിരുന്നു. കോഴിക്കോട്​ ചാത്തമംഗലം മുന്നൂരിൽ പാറക്കാൻ​െതാടി തെക്കേക്കാരൻ മുഹമ്മദി​​​​​​െൻറയും ആമിനയുടെയും മകനായി 1956 ഡിസംബർ 22ന്​ ജനിച്ചു.

ശാന്തപുരം ഇസ്​ലാമിയ കോളജിൽനിന്ന്​ ബിരുദവും കാലിക്കറ്റ്​ സർവകലാശാലയിൽനിന്ന്​ അറബി സാഹിത്യത്തിൽ എം.എയും കരസ്​ഥമാക്കി. മലയാളത്തിലെ പ്രമുഖ പുസ്​തക പ്രസാധകരായ ​െഎ.പി.എച്ച്​ എഡിറ്ററായി 2017ൽ വിരമിച്ച അദ്ദേഹം നേര​േത്ത ഇസ്​ലാമിക വിജ്​ഞാന കോശം അസോ.എഡിറ്റർ, ആരാമം ചീഫ്​ എഡിറ്റർ, പ്രബോധനം വാരിക സബ്​​ എഡിറ്റർ, ബോധനം ത്രൈമാസിക എഡിറ്റർ എന്നീ സ്​ഥാനങ്ങൾ വഹിച്ചു. ഇടക്കാലത്ത് സൗത്ത് വിഷൻ, ധർമധാര തുടങ്ങിയ ദൃശ്യ മാധ്യമങ്ങളുടെ ചുമതലയും അദ്ദേഹം വഹിക്കുകയുണ്ടായി. നിരവധി ഒാഡി​േയാ കാസറ്റുകൾക്ക്​ ഗാനരചന നടത്തുകയും ടെലിവിഷൻ പരിപാടികൾക്ക്​ തിരക്കഥ എഴുതുകയും ചെയ്​തിട്ടുണ്ട്​.

പ്രധാന കൃതികൾ: സർവത്ത് സൗലത്തി​​​​​​െൻറ ഇസ്​ലാമിക ചരിത്ര സംഗ്രഹം (നാല് വാല്യം), അബ്​ദുൽ ഹഖ് അൻസാരിയുടെ സൂഫിസവും ശരീഅത്തും, വിശ്വാസിയുടെ ജീവിതലക്ഷ്യം, അമീൻ അഹ്സൻ ഇസ്​ലാഹിയുടെ ആത്മസംസ്കരണം, മൗലാനാ മൗദൂദിയുടെ സുന്നത്തി​​​​​​െൻറ പ്രാമാണികത, വ്രതാനുഷ്​ഠാനം, താരീഖ് സുവൈദാ​​​​​​െൻറ ഫലസ്തീൻ സമ്പൂർണ ചരിത്രം, അബ്​ദുല്ല അടിയാറി​​​​​​െൻറ ഞാൻ സ്നേഹിക്കുന്ന ഇസ്​ലാം, സദ്റുദ്ദീൻ ഇസ്​ലാഹിയുടെ നിഫാഖ് അഥവാ കാപട്യം (വിവർത്തനങ്ങൾ). സൂഫിക്കഥകൾ, സഅദി പറഞ്ഞ കഥകൾ, മുഹമ്മദലി ക്ലേ, മർയം ജമീല, കുട്ടികളുടെ മൗദൂദി തുടങ്ങിയവ സ്വന്തം കൃതികളാണ്​. സയ്യിദ് അബുൽ ഹസൻ അലി നദ്​വിയുടെ മാസ്​റ്റർ പീസായ ‘മാദാ ഖസിറൽ ആലം ബി ഇൻഹിത്വാത്വി ൽ മുസ് ലിമീൻ’​​​​​​െൻറ വിവർത്തനമായ മുസ്​ലിംകളുടെ അധഃപതനവും ലോകത്തി​​​​​​െൻറ നഷ്​ടവും എന്ന കൃതിക്ക്​ അറബിയിൽനിന്നുള്ള മലയാള വിവർത്തന കൃതിക്കുള്ള പ്രഥമ സി.കെ. മുഹമ്മദ് അവാർഡ് റഹ്​മാൻ മുന്നൂരിന് ലഭിച്ചു.

ഭാര്യ: പി.കെ. ഹഫ്​സ. മക്കൾ: കാമിൽ നസീഫ്(ദോഹ)​, നശീദ(ക്ലിനിക്കൽ സൈക്കോളജിസ്​റ്റ്​)​, ആദിൽ നസീഹ്( യു.എ.ഇ), നസീബ്​ നസീം, സബാഹ്​. മരുമക്കൾ: റംഷി, ഹസീബ്​ ചേളന്നൂർ, ജസ്​ന. സ​േഹാദരങ്ങൾ: പരേതരായ പി.ടി. അബ്​ദുല്ല മൗലവി, മമ്മദ്​കുട്ടി, പാത്തുമ്മ, ഖദീജ. മയ്യത്ത് നമസ്കാരം വൈകീട്ട് നാലിന് പാഴൂർ ജുമഅത്ത് പള്ളി ഖബർസ്താനിൽ.

പരിഭാഷകൾ അനായാസം കൈകാര്യം ചെയ്യുന്ന പി.ടി
പരിചയക്കാർ പി.ടിയെന്ന്​ വിളിക്കുന്ന റഹ്​മാൻ മുന്നൂരി​​​​​​െൻറ വിയോഗത്തോടെ മലയാളത്തിലെതന്നെ അറബി, ഉർദു, ഇംഗ്ലീഷ്​ ഭാഷകൾ അനായാസം കൈകാര്യം ചെയ്യാൻകഴിയുന്ന അപൂർവ പ്രതിഭകളിൽ ഒരാളെയാണ്​ നഷ്​ടമാകുന്നത്​. അദ്ദേഹത്തി​​​​​​െൻറ പരിഭാഷകൾ മൂലകൃതിയുടെ ഭാഷയോടും ആശയത്തോടും അങ്ങേയറ്റം നീതി പുലർത്തിയിരുന്നു. കൂടാതെ, അവയിൽ പലതും കാലത്തെ അതിജീവിക്കുന്ന മികച്ച രചനകളാണെന്ന സവിശേഷത കൂടിയുണ്ട്. റഹ്​മാൻ മുന്നൂര് വിവർത്തകനോ ഗ്രന്ഥകാരനോ മാത്രമല്ല പത്രപ്രവത്തകൻ,ഗാന രചയിതാവ്, നാടകകൃത്ത്, ഗവേഷകൻ എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ച പണ്ഡിതനായിരുന്നു.

പത്രപ്രവർത്തന രംഗത്ത്​ മൂന്നു പതിറ്റാണ്ട് നീണ്ടുനിന്ന ഔ​ദ്യോഗിക ജീവിതത്തിനിടയിൽ കേരള ജമാഅത്തെ ഇസ്​ലാമിയുടെ മിക്ക പ്രസിദ്ധീകരണങ്ങളിലും എഡിറ്റോറിയൽ വിഭാഗത്തിൽ ഉന്നത സ്​ഥാനങ്ങൾ വഹിച്ചു. ഇടക്കാലത്ത് സൗത്ത് വിഷൻ, ധർമധാര തുടങ്ങിയ ദൃശ്യമാധ്യമങ്ങളുടെ ചുമതലയും അദ്ദേഹം വഹിക്കുകയുണ്ടായി. പി.ടി നടത്തിയിരുന്ന ബോധനം ത്രൈമാസിക മലയാളത്തിലെ കിടയറ്റ ഗവേഷണ ജേണലായിരുന്നു. യശഃശരീരനായ പ്രമുഖ എഴുത്തുകാരൻ എൻ.പി. മുഹമ്മദ് അതിനെ അഭിനന്ദിക്കുകയുണ്ടായി.

ഐ.പി.എച്ച് എഡിറ്ററായിരിക്കെ ഔദ്യോഗികമായി ജോലിയിൽനിന്ന് പിരിഞ്ഞതിനുശേഷം കേരള ജമാഅത്തെ ഇസ്​ലാമിയുടെ ചരിത്ര രചനയിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്നതിനിടയിൽ​ അസുഖബാധിതനായത്​ കാരണം അത്​ തുടരാനായില്ല. തസവ്വുഫിനെ കുറിച്ചടക്കം ഇസ്​ലാമിക വിജ്ഞാന കോശത്തിൽ എഴുതിയ നിരവധി ലേഖനങ്ങളും പ്രബോധനത്തിൽ ഖുർആനിലെ 19 എന്ന സംഖ്യയെ കുറിച്ച് മുട്ടാണിശ്ശേരിൽ കോയാക്കുട്ടി മൗലവിയുമായി നടത്തിയ ദീർഘമായ സംവാദവും പി.ടിയിലെ ഗവേഷകനെ അടയാളപ്പെടുത്തുന്നതാണ്.

ഗാന രചയിതാവെന്ന നിലയിൽ യു.കെ. അബൂസഹ്​ലയുടെ യഥാർഥ പിൻഗാമിയാണ് റഹ് മാൻ മൂന്നൂര്. ‘ഈ തമസ്സിന്നപ്പുറത്തൊരു വെളിച്ചമുണ്ടോ’, ‘പൂജാ പാട്ടുകളല്ല...’ തുടങ്ങിയവ അദ്ദേഹത്തി​​​​​​െൻറ ഹിറ്റുകളാണ്. മീഡിയ വൺ പതിനാലാം രാവ് റിയാലിറ്റി ഷോയിൽ പി.ടിയുടെ പല പാട്ടുകളും മത്സരാർഥികൾ ആലപിച്ചിരുന്നു. നാടകരചന രംഗത്ത് അബു വളയങ്കുളം സംവിധാനം ചെയ്ത് അവതരിപ്പിച്ച ‘മൗദൂദി’ ശ്രദ്ധേയമായിരുന്നു. പി.ടിയുടെ നാടകമോ സംഗീത ശിൽപമോ ഇല്ലാത്ത ഇസ്​ലാമിയ കോളജ്, മദ്​റസ പരിപാടികളൊന്നും ഒരു കാലത്തുണ്ടായിരുന്നില്ല.ചില ടെലിവിഷൻ പരിപാടികളുടെ തിരക്കഥയും പി.ടി തയാറാക്കിയിരുന്നു. അറബിയിൽ നിന്നുള്ള മലയാള വിവർത്തന കൃതിക്കുള്ള പ്രഥമ സി.കെ. മുഹമ്മദ് അവാർഡ് അദ്ദേഹത്തിനായിരുന്നു.

Tags:    
News Summary - rahman munnur death- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.