പേവിഷ പ്രതിരോധ കുത്തിവെപ്പ്; 20 മുതൽ തീവ്രയജ്ഞ പരിപാടി

തിരുവനന്തപുരം: മൃഗസംരക്ഷണ വകുപ്പ് കണ്ടെത്തിയ സംസ്ഥാനത്തെ 170 ഹോട്ട് സ്പോട്ടുകളിൽ മുൻഗണന നൽകി തെരുവുനായ്ക്കൾക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പ് നൽകുന്ന തീവ്രയജ്ഞ പരിപാടി 20ന് ആരംഭിക്കും. ഒക്ടോബർ 20 വരെ തുടരാനാണ് ക്രമീകരണമെന്ന് മൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചുറാണി അറിയിച്ചു.

തെരുവുനായ്ക്കൾ വളർത്തുമൃഗങ്ങളെ കടിച്ച സംഭവങ്ങളെ ആസ്പദമാക്കിയാണ് മൃഗസംരക്ഷണ വകുപ്പ് ഹോട്ട് സ്പോട്ട് തയാറാക്കിയത്. ആനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി) പദ്ധതി അടുത്തമാസം ആദ്യവാരം മുതൽ നടപ്പാക്കും. 37 എ.ബി.സി സെന്‍ററുകൾ പ്രവർത്തിപ്പിക്കുന്നതിനാവശ്യമായ നടപടി തുടങ്ങി. രണ്ട് ബ്ലോക്കുകൾക്ക് ഒരു എ.ബി.സി കേന്ദ്രമെന്ന നിലയിൽ കൂടുതൽ കേന്ദ്രങ്ങൾ ആരംഭിക്കും.

ഒരു പഞ്ചായത്തിൽ പത്തിലധികം പേർക്ക് നായുടെ കടിയേറ്റാൽ ആ മേഖലയെ ഹോട്ട് സ്പോട്ടായി പ്രഖ്യാപിക്കും. നാലു ലക്ഷം ഡോസ് അധികമെത്തിക്കാൻ നിർദേശിച്ചു. ഒരാഴ്ചക്കുള്ളിൽ ഇവെയത്തും. ആലപ്പുഴ, കണ്ണൂർ, തൃശൂർ, കോട്ടയം ജില്ലകളിൽ കുത്തിവെപ്പ് തുടങ്ങിയതായും മന്ത്രി പറഞ്ഞു.

ഇതുവരെ സ്വീകരിച്ച നടപടികൾ വ്യാഴാഴ്ച ചേർന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിലയിരുത്തി. ഏപ്രിൽ മുതൽ ഇതുവരെ രണ്ടുലക്ഷം വളർത്തുനായ്ക്കൾക്ക് പ്രതിരോധ കുത്തിവെപ്പ് നടത്തി.

Tags:    
News Summary - rabies vaccination; Campaign program from 20

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.