പിടികൂടിയ പെരുമ്പാമ്പ് ചിത്രം, കണ്ടെടുത്ത മുട്ടകൾ

നെട്ടൂരിൽ പെരുമ്പാമ്പിനെയും 18 മുട്ടകളും കണ്ടെടുത്തു

മരട്: സംസ്ഥാനത്ത് പാമ്പ് ഭീഷണി തുടരുന്ന സാഹചര്യത്തിൽ, നെട്ടൂരിൽ കാട് പിടിച്ച് കിടന്ന സ്ഥലം വീട് നിർമാണത്തിനായി ക്ലീൻ ചെയ്യുന്നതിനിടെ പെരുമ്പാമ്പിനെയും 18 മുട്ടകളും കണ്ടെടുത്തു. മരട് നഗരസഭ 25-ാം ഡിവിഷനിൽ നെട്ടൂർ അറക്കപ്പറമ്പ് റോഡിൽ ഇടപ്പള്ളി സ്വദേശി റഷീദിൻ്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിന്നാണ് ഒരു പെരുമ്പാമ്പിനെയും 18 മുട്ടകളും കണ്ടെടുത്തത്.

ജെ.സി.ബി ഉപയോഗിച്ച് വൃത്തിയാക്കുന്നതിനി ബുധനാഴ്ച രാവിലെ 10 മണിയോടെയാണ് പാമ്പിനെയും മുട്ടകളും കണ്ടെത്തിയത്. മുറിച്ചു മാറ്റിയ മരത്തിൻ്റെ കട ഭാഗം നീക്കുന്നതിനിടെയാണ് മുട്ടകളും പെരുമ്പാമ്പിനെയും കണ്ടത്. രണ്ട് പെരുമ്പാമ്പിൽ ഒരെണ്ണം കാനയിലൂടെ കടന്ന് കളഞ്ഞു. പ്രദേശവാസികളുടെ നേതൃത്വത്തിൽ പിടികൂടിയ പാമ്പിനെയും മുട്ടകളെയും ഉച്ചയോടെ മലയാറ്റൂർ വനം വകുപ്പിന് കൈമാറി.

Tags:    
News Summary - Python and 18 eggs found in Nettoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.