Posted On
date_range Updated On
date_range കക്കാടംപൊയിൽ വാട്ടർ പാർക്കിൽ റൈഡർ പൊട്ടിവീണ് ബാലികക്ക് പരിക്ക്
തിരുവമ്പാടി: കക്കാടംപൊയിൽ വാട്ടർ തീം പാർക്കിൽ റൈഡർ പൊട്ടിവീണ് പെൺകുട്ടിക്ക് പരിക്ക്. ബാലുശ്ശേരി സ്വദേശി അബ്ദുൽ റശീദിെൻറ മകൾ നഷ(ഏഴ്)ക്കാണ് പരിക്കേറ്റത്. കുട്ടിയെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടെയുണ്ടായിരുന്ന ആൺകുട്ടി പരിക്കില്ലാതെ രക്ഷപ്പെട്ടു.
തിങ്കളാഴ്ച ഉച്ച ഒരുമണിയോടെയാണ് അപകടം. കുടുംബത്തോടൊപ്പം പാർക്കിലെത്തിയതായിരുന്നു പരിക്കേറ്റ കുട്ടി. റൈഡർ വീണല്ല പരിക്കെന്നും കുട്ടി സ്വയം വീണതാണെന്നും വാട്ടർ തീം പാർക്ക് അധികൃതർ പറഞ്ഞു. എന്നാൽ, റൈഡർ പൊട്ടിവീണാണ് പരിക്കേറ്റതെന്നും ഇതു സംബന്ധിച്ച് പൊലീസിൽ പരാതി നൽകുമെന്നും ബന്ധുക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.