??.??. ???? ??.??.?

പി.വി അൻവറി​െൻറ ഭാര്യാ പിതാവി​െൻറ തടയണ പൊളിച്ചുമാറ്റൽ തുടങ്ങി

ഊർങ്ങാട്ടിരി: കക്കാടംപൊയിൽ ചീങ്കണ്ണിപ്പാലിയിൽ അനധികൃതമായി കെട്ടിയുണ്ടാക്കിയ തടയണ ജില്ല ഭരണകൂടം പൊളിച്ചുമാ റ്റിത്തുടങ്ങി. പി.വി. അൻവർ എം.എൽ.എയുടെ ഭാര്യാപിതാവ് അബ്​ദുൽ ലത്തീഫി​​െൻറ പേരിലുള്ള ഭൂമിയിലെ തടയണ ഉടൻ പൊളിച്ചുന ീക്കണമെന്ന് ജില്ല കലക്ടർക്ക് ഹൈകോടതി നൽകിയ ഉത്തരവി​​െൻറ അടിസ്ഥാനത്തിലാണ് നടപടി. 15 ദിവസത്തിനകം തടയണ പൊളിച്ച് വെള്ളം തുറന്നു വിടണമെന്ന് ചീഫ് ജസ്​റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ജൂൺ 14ന് ഉത്തരവിട്ടിരുന്നു.

സബ് കലക്ടർ അനുപം മിശ്രയും വിദഗ്ധ സംഘവും വ്യാഴാഴ്​ച ചീങ്കണ്ണിപ്പാലി സന്ദർശിച്ചിരുന്നു. കോടതി ഉത്തരവ്​ നടപ്പാക്കുമെന്നും തടയണ പൊളിച്ചുനീക്കുമെന്നും മലപ്പുറത്ത്​ പുതുതായി ചുമതലയേറ്റ ജില്ല കലക്​ടർ ജാഫർ മാലിക്​ വ്യാഴാഴ്​ച പറയുകയും ചെയ്​തു. വെള്ളിയാഴ്ച രാവിലെതന്നെ ഏറനാട് തഹസിൽദാർ പി. ശുഭൻ, ഡെപ്യൂട്ടി തഹസിൽദാർ സുനിൽ ശങ്കർ, മൈനർ ഇറിഗേഷൻ അസിസ്​റ്റൻറ്​ എൻജിനീയർ ഹംസക്കോയ, വെറ്റിലപ്പാറ വില്ലേജ് ഓഫിസർ എസ്. സജിത് എന്നിവരുടെ മേൽനോട്ടത്തിൽ തടയണയിൽനിന്ന് വെള്ളം പുറത്തുവിടാനുള്ള പ്രവൃത്തി ആരംഭിച്ചു.

മണ്ണുമാന്തി യന്ത്രങ്ങൾ ഇതിനായി എത്തിച്ചിട്ടുണ്ട്​. വെള്ളം പൂർണമായും പുറത്തേക്ക്​ ഒഴുക്കിക്കളയാൻ ചുരുങ്ങിയത് നാല് ദിവസമെങ്കിലും വേണമെന്ന്​ അധികൃതർ പറഞ്ഞു. കിടങ്ങ് കീറുമ്പോൾ മണ്ണിടിയാൻ സാധ്യതയുള്ളതിനാൽ എളുപ്പത്തിൽ വെള്ളം ഒഴുക്കിവിടാനാവില്ല. നേരത്തേ ഭൂവുടമ തടയണ പൊളിച്ചുനീക്കണമെന്ന്​ ഹൈകോടതി ഉത്തരവിട്ടിരുന്നു. തുടർന്ന് അദ്ദേഹം വെള്ളം ഒഴുക്കിക്കളയാൻ ശ്രമിച്ചു. എന്നാൽ, ഉത്തരവ് കൃത്യമായി പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി തടയണ പൂർണമായും പൊളിച്ചുമാറ്റാൻ ഹൈകോടതി ജില്ല കലക്ടർക്ക് ഉത്തരവ് നൽകുകയായിരുന്നു.


Tags:    
News Summary - pv anwar's private dam breaking -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.