'ഇഞ്ചിയിട്ട ചായ..'​; കെ.എം ഷാജിയെ ട്രോളി പി.വി അൻവർ

കോഴിക്കോട്​: കോഴിക്കോട്​: മുസ്​ലിം ലീഗ്​ നേതാവ്​ കെ.എം. ഷാജി എം.എൽ.എയുടെ വീട്ടിൽ നടത്തിയ റെയ്​ഡിൽ കണക്കിൽപെടാത്ത 50 ലക്ഷം രൂപ കണ്ടെടു​ത്തെന്ന് വിജിലൻസ് വെളിപ്പെടുത്തിയതിന്​ പിന്നാലെ ട്രോളുമായി പി.വി അൻവർ എം.എൽ.എ. മുമ്പ്​ കെ.എം ഷാജി പറഞ്ഞ ഇഞ്ചി കൃഷി​യെ പരിഹസിച്ചാണ്​ അൻവറിന്‍റെ ഫേസ്​ബുക്​ പോസ്റ്റ്​.

Full View

ഇഞ്ചി കൃഷിയൊക്കെ ഒരു അത്ഭുതമായി തോന്നണത്‌ ഇപ്പോഴാണെന്ന്​ ഫേസ്​ബുക്കിൽ കുറിച്ച അൻവർ മറ്റൊരു പോസ്റ്റിൽ ചായ കുടിക്കുന്ന ചിത്രത്തിനൊപ്പം 'ഇഞ്ചിയിട്ട ചായ' എന്ന അടിക്കുറിപ്പും ചേർത്തിട്ടുണ്ട്​.

Full View


ഷാജിയുടെ കണ്ണൂർ അലവിൽ മണലിലെ വീട്ടിൽ കോഴിക്കോട്​ വിജിലൻസ്​ സംഘം​ നടത്തിയ പരിശോധനയിലാണ്​ പണം പിടികൂടിയത്​. അനധികൃത സ്വത്ത്​ സമ്പാദന കേസിൽ കെ.എം. ഷാജി എം.എൽ.എക്കെതിരെ വിജിലൻസ്​ കേസെടുത്തിരുന്നു. ​എന്നാൽ പിടിച്ചെടുത്ത പണത്തിന്​ തന്‍റെ കൈയ്യിൽ രേഖയുണ്ടെന്നും ഒരു ദിവസത്തെ സമയം വേണമെന്നുമാണ്​ ഷാജിയുടെ വാദം. 

Tags:    
News Summary - pv anvar troll km shaji

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.