കോഴിക്കോട്: മരിച്ചു വീണാലല്ലാതെ മത്സരത്തിൽനിന്ന് പിന്നോട്ടില്ലെന്ന് നിലമ്പൂർ നിയോജക മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർഥി പി.വി. അൻവർ. മത്സരത്തിൽ നിന്നും പിന്മാറാൻ എസ്.ഡി.പി.ഐ ആവശ്യപ്പെട്ടതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പത്രിക തള്ളാൻ ഇടയായത് പെട്ടെന്ന് മത്സരിക്കാൻ തീരുമാനിച്ചതിനാലാണെന്നും അൻവർ. മത്സരിക്കാൻ ഒരിക്കലും തീരുമാനിച്ചിരുന്നില്ല.
31ാം തീയ്യതിയാണ് വി.ഡി. സതീശൻ വാതിൽ പൂർണമായും കൊട്ടിയടച്ചത്. വാതിലടച്ച അന്നാണ് നമ്മൾ മത്സരിക്കാൻ തീരുമാനിച്ചത്. അല്ലാതെ ഞാൻ മുൻപെ മത്സരിക്കാൻ തീരുമാനിച്ചുവെന്ന് പറയുന്ന ഒരു വിഭാഗം മനസിലാക്കേണ്ടത്, അങ്ങനെയെങ്കിൽ ഞാൻ മുന്നേ തയ്യാറെടുപ്പ് നടത്തേണ്ടിയിരുന്നു. അതില്ലാത്തതിനാലാണ് പത്രിക തള്ളിയത്. സാങ്കേതിക പ്രശ്നമുണ്ടെന്ന് കഴിഞ്ഞ ദിവസം പത്രിക സമർപ്പിക്കാൻ പോകുമ്പോൾ തന്നെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
പി.വി. അൻവർ മത്സരിക്കുന്നത് ജനങ്ങൾക്ക് വേണ്ടിയാണ്. ഇവിടുത്തെ ഓരോ വോട്ടറും സ്ഥാനാർഥിയാണ്. മൂന്ന് ചിഹ്നമാണ് കൊടുത്തത്, ഒന്ന് ഓട്ടോറിക്ഷ, കത്രിക, കപ്പ് ആൻഡ് സോസർ എന്നിവയാണവ. കഴിഞ്ഞ തവണ ഓട്ടോറിക്ഷ ചിഹ്നത്തിലാണ് മത്സരിച്ചതെന്നും പി.വി. അൻവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.