'കാണാനില്ലെന്ന്​ പറയുന്നവരോട്​ പറയാനുള്ളത്​'; ആഫ്രിക്കയിൽ നിന്നും പി.വി അൻവർ വീണ്ടും വിഡിയോയിൽ VIDEO

നിലമ്പൂർ: വ്യാപാര ആവശ‍്യങ്ങൾക്കായി ആഫ്രിക്കൻ രാജ്യമായ സിയറ ലിയോണിലേക്ക്​ പോയ പി.വി. അൻവർ എം.എൽ.എ വീണ്ടും ഫേസ്​ബുക് വിഡിയോയിൽ പ്രത്യക്ഷപ്പെട്ടു. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ നിലമ്പുർ എം.എൽ.എയുടെ അസാന്നിധ‍്യം ചർച്ചയായിരുന്നു. ഇത്​ യു.ഡി.എഫ്​ കേന്ദ്രങ്ങൾ രാഷ്​ട്രീയ ആയുധമാക്കുന്നതിനിടെയാണ് അൻവർ വീണ്ടും വിഡിയോയിലെത്തിയത്​. ​

''തെരഞ്ഞെടുപ്പ്​ നിശ്ചയിക്കപ്പെട്ടതോടെ എം.എൽ.എയെ കാണാനില്ലെന്ന​ വാർത്തകൾ രാഷ്​ട്രീയ എതിരാളികൾ ആഘോഷിക്കുന്നു. ഇല്ലാതാക്കാൻ​ ശ്രമിച്ചവർക്കാണ്​ എന്നെ കാണാൻ കൂടുതൽ ആഗ്രഹം. പത്താം തീയ്യതിയോടെ ഇവിടുന്ന്​ പുറപ്പെട്ട്​ 11ാം തീയതി ​ഞാൻ നാട്ടിലെത്തും.തെരഞ്ഞെടുപ്പ്​ രംഗത്ത്​ ഇടതുമുന്നണിയോടൊപ്പം സജീവമായി ഉണ്ടാകും. മറ്റുള്ള കാര്യങ്ങൾ വിശദീകരിക്കും'' -അൻവർ ഫേസ്​ബുക്​ വിഡിയോയിൽ പറഞ്ഞു.

Full View

ബിസിനസ് ആവശ്യത്തിനുള്ള അൻവറിന്‍റെ വിദേശയാത്രയിൽ അസ്വാഭാവികതയില്ലെന്ന്​ മലപ്പുറം ജില്ല സി.പി.എം നേതൃത്വം വിശദീകരിച്ചിരുന്നു.

Tags:    
News Summary - PV ANVAR FACEBOOK VIDEO

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.