‘എത്രയെത്ര ക്യാപ്റ്റന്മാർ ശിരസ് കുനിച്ച് കളം വിട്ടതിന് നമ്മൾ സാക്ഷികളാണ്....’ -പിണറായിക്കെതിരെ പി.വി. അൻവർ

നിലമ്പൂർ: ക്യാപ്റ്റൻ എടുത്ത തെറ്റായതും ഏകാധിപത്യ സ്വഭാവമുള്ളതുമായ തീരുമാനങ്ങളാണ് പരാജയത്തിന് കാരണമെങ്കിൽ ടീമിനോടും ആരാധകരോടും മറുപടി പറയാൻ ക്യാപ്റ്റൻ ബാധ്യസ്ഥനാണെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് പി.വി. അൻവർ. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിലാണ് വിമർശനം.

ടീമിന്റെയും ആരാധകരുടെയും ഹിതത്തിനെതിരായി കളി നയിക്കുകയും അവസാനം പരാജയപ്പെട്ടു മടങ്ങുകയും ചെയ്ത എത്രയെത്ര ക്യാപ്റ്റന്മാർ ശിരസ് കുനിച്ച് കളം വിട്ടതിന് നമ്മൾ സാക്ഷികളാണെന്നും അദ്ദേഹംകുറിച്ചു.

‘അന്നെല്ലാം ഗ്യാലറികളിൽ നിന്നും നിർത്താതെ “ക്യാപ്റ്റൻ” “ക്യാപ്റ്റൻ” എന്ന് ആർപ്പുവിളികളും, ആരവങ്ങളും കേൾക്കുമായിരുന്നു…. ആർത്തു വിളിച്ചവർ സഖാക്കളായിരുന്നു. ഇന്ന് ആരും അങ്ങനെ വിളിക്കാറില്ല.

പല കാരണങ്ങൾ കൊണ്ടും ടീം പരാജയപ്പെടാം… പക്ഷേ, ക്യാപ്റ്റൻ എടുത്ത തെറ്റായതും ഏകാധിപത്യ സ്വഭാവമുള്ളതുമായ തീരുമാനങ്ങളാണ് പരാജയത്തിന് കാരണമെങ്കിൽ ടീമിനോടും ആരാധകരോടും മറുപടി പറയാൻ ക്യാപ്റ്റൻ ബാധ്യസ്ഥനാണ്. അല്ലാത്ത പക്ഷം ടീമും ആരാധകരും ക്യാപ്റ്റനെതിരാവുക സ്വാഭാവികമല്ലേ?

ടീമിന്റെയും ആരാധകരുടെയും ഹിതത്തിനെതിരായി കളി നയിക്കുകയും അവസാനം പരാജയപ്പെട്ടു മടങ്ങുകയും ചെയ്ത എത്രയെത്ര ക്യാപ്റ്റന്മാർ ശിരസ് കുനിച്ച് കളം വിട്ടതിന് നമ്മൾ സാക്ഷികളാണ്. ഇന്നെവിടേയും ക്യാപ്റ്റൻ എന്ന വിളി കേൾക്കാനില്ല’ -അൻവർ കുറിപ്പിൽ പറഞ്ഞു. 

Tags:    
News Summary - pv anvar against pinarayi vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.