പുത്തൻകുരിശ് പള്ളിയിൽ ഒാർത്തഡോക്സ് വിഭാഗം പ്രവേശിച്ചു; നേരിയ സംഘർഷം

എറണാകുളം: പുത്തൻകുരിശ് സെന്‍റ് പീറ്റേഴ്സ് ആൻഡ് സെന്‍റ് പോൾസ് പള്ളിയിൽ ഒാർത്തഡോക്സ് വിഭാഗം പ്രവേശിച്ചു. പൊലീ സ് ആവശ്യപ്പെട്ട പ്രകാരം യാക്കോബായ വിഭാഗം പള്ളി തുറന്നു കൊടുക്കുകയായിരുന്നു. യാക്കോബായ സഭ അധ്യക്ഷൻ തോമസ് പ്രഥ മൻ കാത്തോലിക്ക ബാവയുടെ ഇടവകയാണ് പുത്തൻകുരിശ് പള്ളി.

രാവിലെ പ്രാർഥനക്കെത്തിയ ഒാർത്തഡോക്സ് വിഭാഗത്തെ ഗേറ്റിൽ വെച്ച് യാക്കോബായ വിഭാഗം തടഞ്ഞു. ഇത് ചെറിയ സംഘർഷത്തിലേക്ക് കടന്നുവെങ്കിലും പൊലീസ് നടത്തിയ ചർച്ചയെ തുടർന്നാണ് പ്രശ്നം പരിഹരിച്ചത്.

650തോളം യാക്കോബായ വിഭാഗക്കാരും 100റോളം ഒാർത്തഡോക്സ് വിഭാഗക്കാരും വസിക്കുന്ന ഇടവകയാണ് പുത്തൻകുരിശ് പള്ളി. കോടതി വിധിയെ മാനിക്കുന്നുവെന്ന് യാക്കോബായ വിഭാഗം മാധ്യമങ്ങളെ അറിയിച്ചിരുന്നു.

തഹസിൽദാർ, പൊലീസ് സംഘം അടക്കമുള്ളവർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. മലങ്കര സഭയുടെ 1934ലെ ഭരണഘടന പ്രകാരം പള്ളിയുടെ ഭരണ ചുമതല ഒാർത്തഡോക്സ് വിഭാഗത്തിന് കൈമാറാൻ എറണാകുളം ജില്ലാ കോടതി ഉത്തരവിട്ടിരുന്നു. 1975ലാണ് ഒാർത്തഡോക്സ് സഭ കോടതിയിൽ കേസ് നൽകിയത്.

Tags:    
News Summary - Puthan Kurisu Church Ernakulam Orthodox Yakobaya Sabha -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.