Posted On
date_range Updated On
date_range പുൽപള്ളി ബാങ്ക് വായ്പ തട്ടിപ്പ്: കെ.കെ. അബ്രഹാം കെ.പി.സി.സി ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചു
സുൽത്താൻ ബത്തേരി: പുൽപള്ളി സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ റിമാൻഡിലായ കെ.കെ. അബ്രഹാം കെ.പി.സി.സി ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചു. കെ.പി.സി.സിക്ക് രാജിക്കത്ത് കൈമാറിയതായാണ് വിവരം.
സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്) റിമാൻഡ് ചെയ്ത കെ.കെ. അബ്രഹാമിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
തട്ടിപ്പുമായി ബന്ധപ്പെട്ട് ഡാനിയേല്‍ എന്നയാള്‍ പുല്‍പള്ളി പൊലീസില്‍ നല്‍കിയ പരാതിയിലാണ് അബ്രഹാമിനെ അറസ്റ്റ് ചെയ്തത്. ബുധനാഴ്ച അറസ്റ്റിലായ കേസിലെ മറ്റൊരു പ്രതി ബാങ്ക് മുൻ സെക്രട്ടറി രമാദേവി റിമാൻഡിലാണ്.
വായ്പ തട്ടിപ്പിനിരയായ കർഷകൻ രാജേന്ദ്രൻ നായർ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തതിനെ തുടർന്ന് വ്യാപകമായ പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ് പൊലീസ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.