വളയം കുയ്തേരി എം.എൽ.പി. സ്കൂൾ ശതാബ്ദി ആഘോഷ സമാപന പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച പൂർവ വിദ്യാർത്ഥി സംഗമം ഷാഫി പറമ്പിൽ എം.പി. ഉദ്ഘാടനം ചെയ്യുന്നു

പൊതുവിദ്യാലയങ്ങൾ നമ്മുടെ സമ്പത്ത്; നിലനിർത്തേണ്ടത് നാടിന്‍റെ ആവശ്യം -ഷാഫി പറമ്പിൽ

വളയം: പൊതുവിദ്യാലയങ്ങൾ നമ്മുടെ സമ്പത്താണെന്നും നിലനിർത്തേണ്ടത് നാടിന്‍റെ ആവശ്യമാണെന്നും ഷാഫി പറമ്പിൽ എം.പി. വളയം കുയ്തേരി എം.എൽ.പി. സ്കൂൾ ശതാബ്ദി ആഘോഷ സമാപന പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച പൂർവ വിദ്യാർത്ഥി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ക്ലാസ് മുറികൾ മാറികൊണ്ടിരിക്കുകയാണ്. നമ്മുടെ വിദ്യാർത്ഥികളുടെ കഴിവുകൾ ലോകത്ത് എവിടെയും എത്തിക്കാനുള്ള സാഹചര്യം ഇന്നുണ്ടെന്നും കാലം ഒന്നിനും തടസമല്ലെന്നും അദ്ദേഹം പറഞ്ഞു.

വളയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. പ്രദീഷ് അധ്യക്ഷത വഹിച്ചു. ആർ. കനകാംബരൻ (ആകാശവാണി) മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍റിങ് കമ്മിറ്റി ചെയർമാൻ എം.കെ. അശോകൻ, വാർഡ് അംഗം സി.പി. സുശാന്ത്, പി.പി. സജിലേഷ്,പി.പി. അബുഹാജി, കെ. രാവീന്ദ്രൻ, പി.കെ.സമീറ, ഫർസീന ഷെറിൻ, സി.പി. ജനിൽ കുമാർ, വി.കെ. അബൂബക്കർ തുടങ്ങിയവർ സംസാരിച്ചു. പ്രധാനധ്യാപകൻ ശ്രീരാജ് സ്വാഗതം പറഞ്ഞു.

Tags:    
News Summary - Public schools are our wealth says Shafi Parambil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.