Posted On
date_range Updated On
date_range വിദ്യാർഥിയോട് മോശമായി പെരുമാറിയ സി.പി.എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ
കാസർകോട്: പ്ലസ് ടു വിദ്യാർഥിയോട് മോശമായി പെരുമാറിയ സി.പി.എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ. ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിൽ പിലിക്കോട് എച്ചിക്കൊവ്വലിലെ ടി.ടി. ബാലചന്ദ്രൻ ആണ് അറസ്റ്റിലായത്. സ്കൂളിലെ പി.ടി.എ പ്രസിഡന്റ് കൂടിയാണ് ഇയാൾ.
എറണാകുളം അടക്കമുള്ള വിവിധ സ്ഥലങ്ങളിൽ ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസം പ്രതി നാട്ടിൽ തിരിച്ചെത്തിയെന്ന രഹസ്യ വിവരം പൊലീസിന് ലഭിക്കുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി ബാലകൃഷ്ണൻ നായരുടെയും എസ്.ഐ ശ്രീദാസിന്റെയും നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് അറസ്റ്റിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.