കോഴിക്കോട്: ചെസ് സംഘാടകനും ലോക ചെസ് ഫെഡറേഷെൻറ (ഫിഡെ) മുൻ വൈസ് പ്രസിഡൻറുമായ പ ി.ടി. ഉമ്മർ കോയ (69) അന്തരിച്ചു.
ഇന്ത്യയിൽനിന്ന് ആദ്യമായി ഫിഡെയുടെ സുപ്രധാന ഭാരവാഹ ിയായ ഉമ്മർ കോയ കോമൺവെൽത്ത് ചെസ് അേസാസിയേഷെൻറയും ഇന്ത്യൻ ചെസ് ഫെഡറേഷെൻറയും കേരള ചെസ് അസോസിയേഷെൻറയും തലപ്പത്ത് ഏറെക്കാലം പ്രവർത്തിച്ചു.
1996 മുതൽ 2006 വെര ഫിഡെയിൽ ഭാരവാഹിയായി. ഫിഡെയുടെ യൂത്ത് കമ്മിറ്റി മുൻ ചെയർമാനുമാണ്. നൂറുകണക്കിന് ദേശീയ, അന്താരാഷ്ട്ര ചെസ് ചാമ്പ്യൻഷിപ്പുകൾക്ക് നേതൃത്വം നൽകിയ ഉമ്മർ കോയ കോഴിക്കോട് കുറ്റിച്ചിറയിലാണ് ജനിച്ചത്. കാലിക്കറ്റ് സർവകലാശാലയിൽ എൻജിനീയറിങ് വിഭാഗത്തിൽ ഉദ്യോഗസ്ഥനുമായിരുന്നു. അന്താരാഷ്ട്ര മത്സരങ്ങളിലടക്കം ചീഫ് ആർബിറ്റർ (മുഖ്യറഫറി) ആയിരുന്നു. കുറച്ച് വർഷമായി അസുഖം കാരണം വിശ്രമത്തിലായിരുന്നു.
ഭാര്യ: നജ്മ കോയ. മക്കൾ: നസിയ നോന, നാദിയ നോന, നൈജൽ റഹ്മാൻ (ഷാർജ). മരുമക്കൾ: മിഷാൽ റസാഖ്, ജസീം (ഷാർജ), ഫാബിദ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.