പി.ടി തോമസിന് ഒരു കോടിക്കടുത്ത് കടബാധ്യത; പാർട്ടി ഏറ്റെടുക്കണമെന്ന് ആവശ്യം

കൊച്ചി: അന്തരിച്ച എം.എൽ.എ പി.ടി തോമസിന് 75 ലക്ഷം രൂപക്കും ഒരു കോടിക്കുമിടയില്‍ കടബാധ്യതയുണ്ടായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ഡൊമിനിക് പ്രസന്റേഷന്‍. പി ടിയുടെ സാമ്പത്തിക ബാധ്യതകള്‍ പാര്‍ട്ടി ഏറ്റെടുക്കുകയാണ് അദ്ദേഹത്തിനും കുടുംബത്തിനും വേണ്ടി പാര്‍ട്ടിക്ക് ചെയ്യാന്‍ പറ്റുന്ന ഏറ്റവും വലിയ സഹായമെന്നും ഡൊമനിക് പ്രസന്‍റേഷന്‍ പറഞ്ഞു. ഇളയ മകന്റെ വിദ്യാഭ്യാസ ചെലവ് ഉള്‍പ്പെടെ പാര്‍ട്ടി ഏറ്റെടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

കത്തില്‍ നിര്‍ണായക വിവരങ്ങള്‍ 57.31 ലക്ഷം രൂപയുടെ ബാധ്യതയുള്ളതായി ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു വേളയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പി ടി തോമസ് അറിയിച്ചിരുന്നു. ഭവന വായ്പ, വാഹന വായ്പ, വ്യക്തിഗത വായ്പ ഇനങ്ങളിലാണ് ഇത്. എം.എല്‍.എ ഓഫിസിന്‍റെ വാടകയിനത്തില്‍ 18 ലക്ഷം രൂപയുടെ ബാധ്യതയുണ്ട്. ഇടുക്കി സ്വദേശിയുടെ മൃതദേഹം സ്വകാര്യ ആശുപത്രിയില്‍ നിന്നു വിട്ടു കിട്ടുന്നതിന് 14 ലക്ഷം രൂപയുടെ ജാമ്യം നിന്ന ഇനത്തിലും അദ്ദേഹത്തിനു ബാധ്യതയുണ്ട്.

കഴിഞ്ഞ മാസം 22 നാണ് പി.ടി തോമസ് എം.എൽ.എ അന്തരിച്ചത്. അർബുദ രോഗബാധയെ തുടർന്ന് ഒരു മാസത്തിലേറെയായി വെല്ലൂർ സി.എം.സി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 

Tags:    
News Summary - PT Thomas owes close to Rs 1 crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.