പി.ടി. തോമസിന്‍റെ ചിതാഭസ്മം ഉപ്പുതോട്​ സെന്‍റ്​ ജോസഫ്​ ദേവാലയത്തി​ലെ കുടുംബ കല്ലറയിൽ സംസ്കരിക്കുന്നു

അമ്മയുടെ കല്ലറയിൽ, ഇടുക്കിയുടെ മണ്ണിലലിഞ്ഞ്​ പി.ടി; സഭാചരിത്രത്തിലെ അപൂർവ സംഭവം

ചെറുതോണി: പി.ടി. തോമസ്​ എം.എൽ.എയു​ടെ ചിതാഭസ്മത്തിന്‍റെ ഒരുഭാഗം അദ്ദേഹത്തിന്‍റെ അന്ത്യാഭിലാഷംപോലെ തന്‍റെ കർമഭൂമിയായ ഇടുക്കിയുടെ മണ്ണിൽ അലിഞ്ഞു. എറണാകുളത്തുനിന്ന്​ എത്തിച്ച ചിതാഭസ്മം തിങ്കളാഴ്ച ​​വൈകീട്ട്​ 5.15ന്​ ഉപ്പുതോട്​ സെന്‍റ്​ ജോസഫ്​ ദേവാലയത്തി​ൽ പി.ടി. തോമസിന്‍റെ അമ്മയുടെ കല്ലറയിൽ അടക്കംചെയ്തു. കത്തോലിക്ക സഭയുടെ ചരിത്രത്തിൽതന്നെ അപൂർവമായ ചടങ്ങിന്​ പി.ടിയുടെ കുടുംബാംഗങ്ങളും നാട്ടുകാരും നൂറുകണക്കിന്​ കോൺഗ്രസ്​ പ്രവർത്തകരും സാക്ഷ്യംവഹിച്ചു.

ഉച്ചമുതൽ ഉപ്പുതോട് പള്ളിയിലേക്ക്​ നാട്ടുകാർ ഒഴുകിയെത്തിക്കൊണ്ടിരുന്നു. വൈകീട്ട്​ 4.10നാണ്​ ചിതാഭസ്മ പ്രയാണം ഉപ്പുതോടിലെത്തിയത്​. തുടർന്ന്​ കോൺഗ്രസ്​ നേതാക്കൾ പി.ടിയുടെ കുടുംബാംഗങ്ങൾക്ക്​ ചിതാഭസ്​മമടങ്ങിയ പേടകം കൈമാറി. പി.ടി ബാല്യ-കൗമാരങ്ങൾ ചെലവഴിച്ച ഉപ്പുതോട് ഗ്രാമത്തിൽ പേടകവുമായി വാഹനമെത്തിയപ്പോൾ തിരക്ക്​ നിയന്ത്രിക്കാൻ പൊലീസ്​ പണിപ്പെട്ടു. സഹപാഠികൾ, നാട്ടുകാർ, മുതിർന്ന കോൺഗ്രസ് പ്രവർത്തകർ തുടങ്ങി നൂറുകണക്കിനാളുകൾ ദേവാലയ മുറ്റത്ത് തയാറാക്കിയ പന്തലിലെത്തി ആദരാഞ്ജലിയർപ്പിച്ചു. പി.ടി. തോമസിന്‍റെ സഹോദരിമാരായ റോസക്കുട്ടി, ചിന്നമ്മ എന്നിവർ ഉച്ചമുതൽ പള്ളി വരാന്തയിൽ കാത്തിരിപ്പുണ്ടായിരുന്നു. പേടകം അവസാനമായി കല്ലറയിലേക്ക് എടുത്തപ്പോൾ ഭാര്യ ഉമയും മക്കളായ വിഷ്ണുവും വിവേകും വിങ്ങിപ്പൊട്ടി. മൃതദേഹം എറണാകുളം രവിപുരം ശ്മശാനത്തിൽ ദഹിപ്പിച്ചശേഷം ചിതാഭസ്മത്തിൽ ഒരുഭാഗം അമ്മയുടെ കല്ലറയിൽ സംസ്കരിക്കണമെന്നാണ്​ പി.ടി. തോമസ്​ അവസാനമായി സുഹൃത്തിനെ പറഞ്ഞേൽപിച്ചിരുന്നത്​.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എ.ഐ.സി.സി അംഗം ഐവാൻ ഡിസൂസ, എറണാകുളം ഡി.സി.സി പ്രസിഡന്‍റ്​ മുഹമ്മദ്​ ഷിയാസ്​, ഡീൻ കുര്യാക്കോസ് എം.പി, കെ. ബാബു എം.എൽ.എ, വി.പി. സജീന്ദ്രൻ, ഇബ്രാഹിംകുട്ടി കല്ലാർ, ഇ.എം. ആഗസ്തി, സി.പി. മാത്യു, ഫ്രാൻസിസ് ജോർജ്, റോയ്​ കെ. പൗലോസ്, ഇന്ദു സുധാകരൻ, മാത്യു കുഴൽനാടൻ എം.എൽ.എ, എസ്. അശോകൻ, ചാണ്ടി ഉമ്മൻ തുടങ്ങിയവർ സംബന്ധിച്ചു. പി.ടിയുടെ ഭാര്യക്കും മക്കൾ​ക്കുമൊപ്പം സഹോദരൻ പി.ടി. ജോർജും ചിതാഭസ്മത്തെ അനുഗമിച്ചു.

രാവിലെ ഏഴിന്​ എറണാകുളത്തെ പി.ടിയു​ടെ വീട്ടിൽനിന്ന്​ പുറപ്പെട്ട ചിതാഭസ്മപ്രയാണം നേര്യമംഗലം, അടിമാലി വഴിയാണ്​ ഉപ്പുതോടിലെത്തിയത്​. ചടങ്ങിനുശേഷം ഉപ്പുതോട്​ ടൗണിൽ നടന്ന അനുശോചന സമ്മേളനം ഉമ്മൻ ചാണ്ടി ഉദ്​ഘാടനം ചെയ്തു.

മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്ത​രു​തെ​ന്ന്​ രൂ​പ​ത

തൊ​ടു​പു​ഴ: പി.​ടി. തോ​മ​സി​ന്‍റെ ചി​താ​ഭ​സ്മം ഉ​പ്പു​തോ​ട്​ ഇ​ട​വ​ക​യി​ലെ അ​മ്മ​യു​ടെ ക​ല്ല​റ​യി​ൽ സം​സ്ക​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ട​ങ്ങി​ൽ ക്രൈ​സ്ത​വ വി​ശ്വാ​സി​ക​ളു​ടെ മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്ത​രു​തെ​ന്ന്​ ഇ​ടു​ക്കി രൂ​പ​ത​യു​ടെ മാ​ർ​ഗ​നി​ർ​ദേ​ശം. ​ രൂ​പ​ത മു​ഖ്യ​വി​കാ​രി ജ​ന​റാ​ൾ ജോ​സ്​ പ്ലാ​ച്ചി​ക്ക​ലാ​ണ്​ മാ​ർ​ഗ​നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ച​ത്.

ക്രൈ​സ്ത​വ വി​ശ്വാ​സി​ക​ളു​ടെ മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തു​ന്ന പെ​രു​മാ​റ്റം ആ​രു​ടെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ ച​ട​ങ്ങി​ൽ പ​​​ങ്കെ​ടു​ക്കു​ന്ന​വ​രും നേ​തൃ​ത്വം ന​ൽ​കു​ന്ന​വ​രും ശ്ര​ദ്ധി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു നി​ർ​ദേ​ശം. ദേ​വാ​ല​യ​ത്തി​ന്‍റെ​യും പ​രി​സ​ര​ത്തി​ന്‍റെ​യും പ​രി​പാ​വ​ന​ത കാ​ത്തു​സൂ​ക്ഷി​ക്ക​ണം, തി​രു​സ​ഭ​യു​ടെ ഔ​​ദ്യോ​ഗി​ക ക​ർ​മ​ങ്ങ​ളോ​ടെ​യ​ല്ല ച​ട​ങ്ങ്​ ന​ട​ക്കു​ന്ന​തെ​ങ്കി​ലും ദേ​വാ​ല​യ പ​രി​സ​ര​ത്തും സെ​മി​ത്തേ​രി​യി​ലും​ പ്രാ​ർ​ഥ​നാ​പൂ​ർ​ണ​മാ​യ നി​ശ്ശ​ബ്​​ദ​ത പു​ല​ർ​ത്ത​ണം എ​ന്നി​വ​യാ​യി​രു​ന്നു മ​റ്റ്​ നി​ർ​ദേ​ശ​ങ്ങ​ൾ. 

Tags:    
News Summary - pt thomas funeral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.