തിരുവനന്തപുരം: പി.എസ്.സി കോൺസ്റ്റബിൾ പരീക്ഷക്രമക്കേടിൽ നുണപരിശോധനക്ക് തയാറല്ലെന്ന് മുഴുവൻ പ്രതികളും കോടതിയെ അറിയിച്ചു. പൊലീസ് ഉദ്യോഗസ്ഥൻ ഗോകുൽ, മുഖ്യസൂത്രധാരനെന്ന് ക്രൈംബ്രാഞ്ച് ആരോപിക്കുന്ന പ്രണവ്, സഫീർ എന്നിവരാണ് ഇക്കാര്യം തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയെ രേഖാമൂലം അറിയിച്ചത്. അന്വേഷണസംഘത്തിെൻറ ആവശ്യം ഭരണഘടനാലംഘനമാണെന്ന് പ്രതികൾ വാദിക്കുന്നു. ഇതരപ്രതികളും എസ്.എഫ്.ഐ മുൻ നേതാക്കളുമായ ശിവരഞ്ജിത്തും നസീമും ക്രൈംബ്രാഞ്ചിെൻറ ഇൗ ആവശ്യം നേരേത്ത നിരസിച്ചിരുന്നു. ഇതോടെ കേസിൽ ശാസ്ത്രീയതെളിവുകൾ ശേഖരിക്കാനുള്ള നീക്കത്തിന് തിരിച്ചടിയായി.
ഗോകുലിെൻറ കൈയക്ഷരം പരിശോധിക്കാനും അന്വേഷണസംഘം തീരുമാനിച്ചു. അതും എത്രകണ്ട് വിജയിക്കുമെന്ന് കാത്തിരുന്ന് കാണണം. തട്ടിപ്പിനായി ഉപയോഗിച്ചത് മൊബൈൽ ഫോണുകളും സ്മാർട്ട് വാച്ചുകളുമായിരുന്നെന്ന് മൊഴി ലഭിച്ചെങ്കിലും ഇവ കണ്ടെത്താൻ സാധിച്ചില്ല. ചോദ്യേപപ്പർ ചോർത്തൽ, ഉത്തരങ്ങൾ അയക്കൽ ഉൾപ്പെടെ കാര്യങ്ങളിൽ പ്രതികളുടെ മൊഴികളിൽ വൈരുധ്യവുമുണ്ട്. ആ സാഹചര്യത്തിലാണ് നുണപരിശോധനക്ക് വിധേയമാക്കാൻ നടപടി സ്വീകരിച്ചത്.
പ്രതികളുടെ സമ്മതമില്ലാതെ നുണപരിശോധന നടത്താൻ സാധിക്കില്ല. അതിനിടെ ശിവരഞ്ജിത്ത്, പ്രണവ്, നസീം എന്നിവരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. 2018 ജൂലൈ 22ന് പി.എസ്.സി നടത്തിയ കോൺസ്റ്റബിൾ പരീക്ഷയിൽ എസ്.എം.എസ് മുഖേന ലഭിച്ച ഉത്തരങ്ങൾ പകർത്തിയെഴുതി പ്രതികൾ ഉന്നതറാങ്കുകൾ കരസ്ഥമാക്കിയെന്നാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.