തിരുവനന്തപുരം: പി.എസ്.സി കോൺസ്റ്റബിൾ പരീക്ഷക്രമക്കേടിലെ പ്രതികളെ വീണ്ടും പരീ ക്ഷ എഴുതിപ്പിക്കാനുള്ള നടപടികളുമായി ക്രൈംബ്രാഞ്ച്. റിമാൻഡിൽ കഴിയുന്ന യൂനിവേഴ് സിറ്റികോളജ് കുത്തുകേസിലെ പ്രതികൾ കൂടിയായ ശിവരഞ്ജിത്തിെനയും നസീമിെനയും കോൺ സ്റ്റബിൾപരീക്ഷ വീണ്ടും എഴുതിപ്പിക്കാൻ അനുമതി തേടി തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ സമർപ്പിച്ചു. കോടതി ശനിയാഴ്ച ഇത് പരിഗണിക്കും. അതിനിടെ ശിവരഞ്ജിത്തിെൻറയും നസീമിെൻറയും ജാമ്യാപേക്ഷയും ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തള്ളി.
പി.എസ്.സി കോൺസ്റ്റബിൾ പരീക്ഷയിൽ എസ്.എം.എസായി ലഭിച്ച ഉത്തരങ്ങൾ നോക്കി എഴുതിയാണ് പ്രതികൾ പരീക്ഷയിൽ ഉന്നതജയം നേടിയതെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. കോപ്പിയടിച്ചാണ് വിജയിച്ചതെന്ന തെളിവ് സമാഹരിക്കാനാണ് വീണ്ടും പരീക്ഷ നടത്തുന്നതിലൂടെ ക്രൈംബ്രാഞ്ച് ഉദ്ദേശിക്കുന്നത്. കഴിഞ്ഞവർഷം ജൂലൈ 22 ന് പി.എസ്.സി നടത്തിയ പരീക്ഷയുടെ അതേ ചോദ്യക്കടലാസ് ഉപയോഗിച്ചാകും പരീക്ഷ നടത്തുക.
പി.എസ്.സി ലിസ്റ്റിൽ ശിവരഞ്ജിത്തിന് ഒന്നും നസീമിന് 28 ഉം റാങ്കുകളാണുള്ളത്. രണ്ടാംറാങ്കുകാരനും തട്ടിപ്പിെൻറ മുഖ്യ സൂത്രധാരനുമെന്ന് സംശയിക്കുന്ന പ്രണവ് ഒളിവിലാണ്. അഞ്ചാം പ്രതിയും പൊലീസുകാരനുമായ ഗോകുലിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതിെൻറ അടിസ്ഥാനത്തിൽ തട്ടിപ്പിനെക്കുറിച്ച് വ്യക്തമായ ധാരണ അന്വേഷണസംഘത്തിനുണ്ടായിട്ടുണ്ട്.
എസ്.എം.എസായി ഉത്തരങ്ങൾ ലഭ്യമാക്കിയെന്ന് ഇയാൾ കുറ്റസമ്മതം നടത്തി. മൂന്നുദിവസത്തെ തെളിവെടുപ്പിനുശേഷം കഴിഞ്ഞദിവസം ഇയാളെ കോടതിയിൽ തിരികെ ഹാജരാക്കി ഈ മാസം16 വരെ റിമാൻഡ് ചെയ്തു. പി.എസ്.സി പരീക്ഷകേന്ദ്രമായിരുന്ന യൂനിവേഴ്സിറ്റികോളജിൽനിന്നാണ് ചോദ്യപേപ്പർ ചോർന്നതെന്ന നിലയിലുള്ള മൊഴിയാണ് ഗോകുൽ നൽകിയിട്ടുള്ളത്. യൂനിവേഴ്സിറ്റികോളജിൽനിന്ന് പരീക്ഷ എഴുതിയ മറ്റ് ചിലർക്കും ഇത്തരത്തിൽ ഉത്തരങ്ങൾ ലഭിച്ചിട്ടുണ്ടോയെന്ന സംശയവും അന്വേഷണസംഘത്തിനുണ്ട്.
ആ സാഹചര്യത്തിൽ പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ യൂനിവേഴ്സിറ്റി കോളജിൽനിന്ന് പരീക്ഷ എഴുതിയ മുഴുവൻ ഉദ്യോഗാർഥികളുടെയും വിവരങ്ങൾ നൽകാൻ അന്വേഷണസംഘം അപേക്ഷ നൽകിയിട്ടുമുണ്ട്.
അതേസമയം, പ്രതികളുടെ നുണപരിശോധനക്കും അന്വേഷണസംഘം നടപടി തുടങ്ങി. ഇതിനായി ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കെ. ഹരികൃഷ്ണൻ കോടതിയിൽ റിപ്പോർട്ട് ഹരജി നൽകിയിട്ടുണ്ട്.
റിമാൻഡിലുള്ള പ്രതികളായ ആർ. ശിവരഞ്ജിത്ത്, നസീം, ഗോകുൽ എന്നിവരുടെ നുണപരിശോധന നടത്താനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.