തിരുവനന്തപുരം: പി.എസ്.സി കോൺസ്റ്റബിൾ പരീക്ഷക്രമക്കേട് കേസിലെ അഞ്ചാംപ്രതിയും മു ൻ സിവിൽ പൊലീസ് ഉദ്യോഗസ്ഥനുമായ ഗോകുലിെൻറ കൈയക്ഷരം പരിശോധിക്കാൻ അനുമതി. ഗോകുലി െൻറ വീട്ടിൽനിന്ന് ക്രൈംബ്രാഞ്ച് പിടിച്ചെടുത്ത ഡയറിയിൽ ഇരുപതോളം പേരുടെ മൊബൈൽ നമ്പ ർ ഉണ്ടായിരുന്നു. മൊബൈൽ നമ്പറുകൾ എഴുതിയ കൈയക്ഷരം തേൻറതല്ലെന്നതാണ് ഗോകുലിെൻറ വാദം. തുടർന്നാണ് അന്വേഷണസംഘം കൈയക്ഷരം ശാസ്ത്രീയമായി പരിശോധിക്കാൻ അനുമതി തേടി കോടതിയിൽ അപേക്ഷ നൽകിയത്.
കേസിൽ റിമാൻഡിൽ കഴിയുന്ന അഞ്ചുപ്രതികളെയും ജയിലിൽ ചോദ്യം ചെയ്യാൻ അനുവദിക്കണമെന്ന ക്രൈംബ്രാഞ്ചിെൻറ ആവശ്യവും തിരുവനന്തപുരം സി.ജെ.എം കോടതി അംഗീകരിച്ചു.
അതിനിടെ പി.എസ്.സി പരീക്ഷ ക്രമക്കേട് കേസിലെ ഒന്നും മൂന്നും പ്രതികളായ ശിവരഞ്ജിത്തും നസീമും നുണപരിശോധനക്ക് വിധേയരാവാൻ തയാറെല്ലന്ന് അഭിഭാഷകൻ മുേഖന കോടതിയെ അറിയിച്ചു.
പ്രതികളുടെ സമ്മതമില്ലാതെ നുണപരിശോധന സാധ്യമല്ല. നേരേത്ത യൂനിവേഴ്സിറ്റി കുത്തുകേസിലെ പ്രതികളായ ശിവരഞ്ജിത്തും നസീമും എഴുതിയ കോൺസ്റ്റബിൾ പരീക്ഷയുടെ മാതൃകയിൽ വീണ്ടും പരീക്ഷ എഴുതിപ്പിക്കാൻ ക്രൈംബ്രാഞ്ച് അപേക്ഷ നൽകിയത് അന്വേഷണസംഘംതന്നെ പിൻവലിച്ചിരുന്നു.
കേസിൽ അഞ്ച് പ്രതികളാണുള്ളത്. ഉത്തരങ്ങൾ റാങ്ക് ജേതാക്കളായ ശിവരഞ്ജിത്ത്, പ്രണവ് എന്നിവർക്ക് ലഭ്യമാക്കിയത് ഗോകുലാണെന്ന് സമ്മതിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.