തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജിലെ കുത്തുകേസ് പ്രതികളായ ശിവരഞ്ജിത്തിെൻറയും നസീമിെൻറയും പ്രണ വിെൻറയും ബിരുദപരീക്ഷയുടെ ഉത്തരക്കടലാസുകൾ പരിശോധിക്കുന്നതിൽ കേരള സർവകലാശാല ഒളിച്ചുകളി തുടരുന്നു. ഇരുവര ുടെയും ബിരുദപരീക്ഷാമാർക്കിൽ അസ്വാഭാവികമായ വർധനയുണ്ടായത് പുറത്തുവന്നിരുന്നു. പൂജ്യം മാർക്ക് ലഭിച്ച വിഷയങ്ങളിൽ പോലും പിന്നീട് ഉയർന്ന മാർക്ക് നേടിയതായും തെളിഞ്ഞു.
കഴിഞ്ഞ എട്ടിന് ചേർന്ന സിൻഡിക്കേറ്റ് യോഗത്തിൽ ശിവരഞ്ജിത്തിെൻറ പി.ജി കോഴ്സ് രജിസ്ട്രേഷൻ റദ്ദാക്കുകയും പരീക്ഷകളിൽ നിന്ന് ആജീവനാന്തവിലക്ക് ഏർപ്പെടുത്തുകയും ചെയ്തിരുന്നു. മൂന്ന് പേരുടെയും ബിരുദപരീക്ഷാപേപ്പറുകൾ പരിേശാധിക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ സർവകലാശാല ഇതുവരെ തുടർനടപടികളൊന്നും സ്വീകരിച്ചിട്ടില്ല. ഇവരുടെ മാർക്കുകളിലുള്ള വ്യതിയാനം പരിശോധിക്കുമെന്നാണ് ഇന്നലെ സർവകലാശാല ആസ്ഥാനത്ത് വിളിച്ച വാർത്തസമ്മേളനത്തിൽ വൈസ്ചാൻസലറും സിൻഡിക്കേറ്റ് അംഗങ്ങളും പറഞ്ഞത്. ബിരുദ ഉത്തരക്കടലാസുകൾ വീണ്ടും പരിശോധിക്കാൻ തീരുമാനിച്ചിട്ടില്ലെന്നും വി.സി പറഞ്ഞു.
ശിവരഞ്ജിത്തിെൻറ വീട്ടിൽനിന്ന് പൊലീസ് കണ്ടെടുത്ത ഉത്തരക്കടലാസുകളിലൊന്ന് ബിരുദപരീക്ഷയുടെ രജിസ്ട്രേഷൻ നമ്പർ എഴുതിയതായിരുന്നു. ഇതോടെയാണ് ബിരുദപരീക്ഷയിലും തട്ടിപ്പ് നടന്നതായി സംശയം ഉയർന്നത്. ഇവർ പി.എസ്.സി പരീക്ഷയിൽ നടത്തിയ തട്ടിപ്പ് പുറത്തുവന്നതോടെ മുഖം രക്ഷിക്കാൻ ശക്തമായ നടപടികൾ പി.എസ്.സി ആരംഭിച്ചപ്പോൾ കേരള സർവകലാശാല ഒളിച്ചുകളി തുടരുകയാണ്.
ശിവരഞ്ജിത്തിെൻറയും നസീമിെൻറയും ബിരുദപരീക്ഷയുടെ ഉത്തരക്കടലാസുകൾ പരിശോധിച്ചാൽ സർവകലാശാലപരീക്ഷയിൽ തട്ടിപ്പ് നടത്തിയെങ്കിൽ പുറത്തുവരും. അങ്ങനെയെങ്കിൽ ഇവരുടെ ബിരുദവും റദ്ദാക്കേണ്ടിവരും. മാധ്യമപ്രവർത്തകരിൽനിന്ന് നിരന്തരം ചോദ്യം ഉയർന്നതോടെ ഇവരുടെ ബിരുദപരീക്ഷ മാർക്കുകളിൽ വ്യതിയാനം ഉണ്ടെങ്കിൽ ഉത്തരക്കടലാസുകൾ പരിശോധിക്കുമെന്ന് വൈസ് ചാൻസലർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.