Posted On
date_range Updated On
date_range ശബരിമല പ്രസംഗ കേസ് റദ്ദാക്കിയത് സത്യത്തിന്റെ വിജയമെന്ന് പി.എസ്. ശ്രീധരൻ പിള്ള; ‘മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ ആത്മപരിശോധന നടത്തട്ടെ’
ആലുവ: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് വിവാദ പ്രസംഗത്തിന്റെ രജിസ്റ്റർ ചെയ്ത കേസ് ഹൈകോടതി റദ്ദാക്കിയതിൽ പ്രതികരിച്ച് ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള. തനിക്കെതിരായ കേസ് റദ്ദാക്കിയ നടപടി സത്യത്തിന്റെ വിജയമാണെന്ന് ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള. ആലുവയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐ.പി.സിയിലെ ഏറ്റവും ഹീനമായ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. നിയമസംവിധാനം ഇതുപോലെ ദുരുപയോഗം ചെയ്ത കേസ് മുമ്പുണ്ടായിട്ടില്ല. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ ഇതിൽ ആത്മപരിശോധന നടത്തട്ടെയെന്നും ശ്രീധരൻ പിള്ള കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.