ടോം വടക്കനെ നിർദേശിച്ചിട്ടില്ലെന്ന്​ ശ്രീധരൻ പിള്ള

ന്യൂഡൽഹി: മുൻ കോൺഗ്രസ്​ വക്​താവ്​ ടോം വടക്കനെ ലോക്​സഭ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥിയായി നിർദേശിച്ചി​ട്ടില് ലെന്ന്​ ബി.ജെ.പി ​സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ള. അദ്ദേഹം മൽസരിക്കുന്ന കാര്യത്തിൽ കേന്ദ്ര നേതൃത്വം തീരുമാനമെടുക്കും. ടോം വടക്കൻ പാർട്ടിയിൽ വരുന്നതിന്​ മുമ്പ്​ സംസ്ഥാന നേതൃത്വം സ്ഥാനാർഥി പട്ടിക തയാറാക്കിയിരുന്നുവെന്നും ശ്രീധരൻപിള്ള പറഞ്ഞു.

അതേസമയം, പത്തനംതിട്ടയിലെ സ്ഥാനാർഥിയെ സംബന്ധിച്ച്​ ബി.ജെ.പിക്കുള്ളിൽ ഇപ്പോഴും തർക്കങ്ങൾ നില നിൽക്കുന്നുവെന്നാണ്​ വിവരം. കെ.സുരേന്ദ്രൻ പത്തനംതിട്ടയിൽ ബി.ജെ.പി സ്ഥാനാർഥിയായി എത്തുമെന്ന്​ നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

എന്നാൽ, കേന്ദ്രമന്ത്രി അൽഫോൺസ്​ കണ്ണന്താനവും പത്തനംതിട്ടയിൽ മൽസരിക്കാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്​. ഇതോടെയാണ്​ പത്തനംതിട്ട മണ്ഡലത്തിലെ സ്ഥാനാർഥിയെ സംബന്ധിച്ച്​ വീണ്ടും തർക്കം ഉടലെടുത്തത്​. തിരുവനന്തപുരം കഴിഞ്ഞാൽ ബി.ജെ.പി വിജയസാധ്യത വെച്ചുപുലർത്തുന്ന മണ്ഡലങ്ങളിലൊന്നാണ്​ പത്തനംതിട്ട. സ്ഥാനാർഥികളെ സംബന്ധിച്ച്​ അന്തിമ തീരുമാനം ബി.ജെ.പി തെരഞ്ഞെടുപ്പ്​ സമിതിയിലാണ്​ ഉണ്ടാവുക.

Tags:    
News Summary - P.S Sreedharan pilla candidate list-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.